കലഹവും അഭിപ്രായ വ്യത്യാസവുമില്ലാതെ പ്രണയമില്ല, പക്ഷെ അവ അതിരു വിടുന്നെങ്കിലോ? നിയന്ത്രിക്കാനാവാത്ത വിധം പ്രണയബന്ധങ്ങളിലെ ഉരസലുകള്‍ വളരുന്നു ണ്ടെങ്കില്‍ ആ പ്രണയം അവസാനിപ്പിക്കുന്നത് തന്നെയാണ് നല്ലത്. ഈ അഞ്ച് പ്രശ്‌നങ്ങള്‍ നിങ്ങളുടെ ബന്ധത്തിനെ മുറിവേല്‍പ്പിക്കാറുണ്ടോ?
1 കുഞ്ഞു കുഞ്ഞു കാരണങ്ങളുടെ പേരില്‍ എപ്പോളും പിരിയണമെന്ന ആഗ്രഹം നിങ്ങളില്‍ ഉണ്ടാവാറുണ്ടോ? ബന്ധത്തിന്റെ ദൃഢത ഇല്ലായ്മയെ ആണ് അത് സൂചിപ്പിക്കുന്നത് എന്നും വഴക്കുകള്‍ ഇട്ട് മനസ്സിനെ നെഗറ്റീവ് ആക്കുന്നതിലും നല്ലത് പിരിയുന്നത് തന്നെയാണ്.
2 മുന്‍പ് പ്രണയാതുരമായി സംസാരിച്ചിരുന്ന നിങ്ങള്‍ക്ക് ഇപ്പോളത് സാധിക്കാതെ വരുന്നുണ്ടോ? ആര്‍ക്കോ വേണ്ടിയെന്ന പോലെയാണ് നിങ്ങളുടെ സംസാരമെങ്കില്‍ ബന്ധം തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു എന്ന് മനസിലാക്കാം
3 പങ്കാളി ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത കമിതാക്കള്‍ ഉണ്ടാകില്ല. പക്ഷെ ആ സാമിപ്യം നിങ്ങള്‍ക്ക് ഇപ്പോള്‍ അലോരസമാകുന്നുണ്ടോ? അതും ബന്ധത്തിന്റെ പോരായ്മയെ തന്നെയാണ് സൂചിപ്പിക്കുന്നത്.
4 ഒപ്പമുള്ളയാളെ പ്രശംസിക്കുക എന്നത് വലിയ കാര്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് അത് സാധിക്കുന്നില്ല എങ്കില്‍ അതും നിങ്ങളുടെ ബന്ധത്തിന്റെ പരാജയമാണ്.
5 സംശയ രോഗം തോന്നിത്തുടങ്ങിയോ? ജീവിതത്തിന്റെ എല്ലാ സ്വസ്ഥതയും നശിപ്പിക്കാന്‍ അതൊന്ന് മതിയാവും. പരസ്പരം സംശയം നിഴലിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാകും പിന്നെ സമയമുണ്ടാകുക.
ഇങ്ങനെ പ്രണയത്തില്‍ നിന്നും ഉടലെടുക്കുന്ന പ്രതിസന്ധികള്‍ ഒടുവില്‍ മരണത്തില്‍ വരെ കലാശിച്ചേക്കാം. ആലോചിച്ചു തീരുമാനമെടുക്കു, ജീവിതം നിങ്ങളുടേതാണ്.
Post Your Comments