Latest NewsKeralaIndia

വാളയാര്‍ പീഡനക്കേസ് : നാളെ ഹര്‍ത്താല്‍, സിബിഎ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

ഡല്‍ഹി : വാളയാര്‍ പീഡനക്കേസില്‍ സിബിഎ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി.കോണ്‍ഗ്രസിന്റെ ഉപവാസസമരം ഇന്ന് നടക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പാലക്കാട് കോട്ടമൈതാനിയിലാണ് ഉപവാസം . നാളെ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് അരിവാള്‍പാര്‍ട്ടിക്കാരുമായി ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ നടത്തിയ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ സിപിഎമ്മുകാരല്ലന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും എം.ബി.രാജേഷ് . കുട്ടികളുടെ അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണെന്ന് എം.ബി.രാജേഷ് ആരോപിച്ചു.

കോണ്‍ഗ്രസും ബിജെപിയും വിഷയം ഏറ്റുപിടിച്ചതും സാമൂഹീകമാധ്യമങ്ങളിലെ വിമര്‍ശനത്തിനും ഒരാഴ്ചയ്ക്കുശേഷമാണ് സിപിഎം വിശദീകരണം നല്‍കിയത്. പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും സിപിഎമ്മിനെ പഴിചാരുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും കോടതിവിധിയില്‍ പോലും അങ്ങനെയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button