KeralaLatest NewsNews

കേരളം ഇപ്പോൾ നാഥനില്ലാ കളരിയായി മാറി, സിപിഎം പോലും പിണറായി വിജയനെ തള്ളിപ്പറയുന്ന അവസ്ഥ : കെ മുരളീധരൻ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ വിമർശനവുമായി കെ മുരളീധരൻ എംപി. കേരളം ഇപ്പോൾ നാഥനില്ലാ കളരിയായി മാറി. എല്ലാ കുഴപ്പങ്ങൾക്കും കാരണം പോലീസെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത് എങ്കിൽ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നിനും കൊള്ളാത്തവനാണെന്നും കെ മുരളീധരൻ വിമർശിച്ചു.

യുഎപിഎ ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തവര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. നരേന്ദ്രമോദി ഭരണത്തിലെന്ന പോലെ പിണറായിയുടെ ഭരണത്തിലും ന്യനപക്ഷങ്ങൾക്ക് രക്ഷയില്ല. നരേന്ദ്രമോദിയുടെ അനുയായികളാണ് കേരളത്തിന്‍റെ പോലീസ് തലപ്പത്ത്. അവർ മോദിയുടെ നയം നടപ്പിലാക്കുന്നു. പിണറായി നോക്കി ഇരിക്കുന്നു. സ്വന്തം വകുപ്പിന് മേൽ അധികാരം നഷ്ടപ്പെട്ട പിണറായി വിജയൻ സ്ഥാനമൊഴിയാൻ തയ്യാറാകുകയാണ് വേണ്ടതെന്നും,സിപിഎം പോലും പിണറായി വിജയനെ തള്ളിപ്പറയുന്ന അവസ്ഥയാണെന്നും കെ മുരളീധരൻ പറഞ്ഞു.

Also read : യുഎപിഎ ചുമത്തല്‍ : പൊലീസ് നടപടിയില്‍ ദുരൂഹത… പൊലീസിനെതിരെ ശക്തമായി ആഞ്ഞടിച്ച് സിപിഐ മുഖപത്രം ജനയുഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button