തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും,പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയിലും, പവന് 28,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗോളവിപണിയില്‍ സ്വർണ്ണത്തിന് ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,511.81 ഡോളര്‍ എന്ന ഉയര്‍ന്ന വിലയിലാണ്.
നവംബര്‍ ഒന്നിന് ഗ്രാമിന് 3,600 രൂപയും പവന് 28,800 രൂപയുമായിരുന്നു നിരക്ക്. ഇതിനു മുൻപ് ഒക്ടോബർ 30നു സ്വർണ വില കുറഞ്ഞിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് താഴ്ന്നത്. പവന് 28,440 രൂപയിലും,3,555 രൂപയുമായിരുന്നു വില.
നാല് ദിവസത്തിന് ശേഷമായിരുന്നു സ്വർണ്ണ വില കുറഞ്ഞത്. അതിനു മുൻപുള്ള ദിവസങ്ങളിൽ(ഒക്ടോബർ 25 മുതൽ 29വരെ) പവന് 28,680 രൂപയിലും ഗ്രാമിന് 3,585രൂപയിലുമായിരുന്നു വ്യാപാരം. ഒക്‌ടോബർ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. സെപ്റ്റംബര്‍ നാലിനു സ്വർണത്തിനു റെക്കോർഡ് വില രേഖപ്പെടുത്തി. ഗ്രാമിന് 3,640ഉം, പവന് 29,120 രൂപയുമായിരുന്നു വില.
Also read : ഓഹരി വിപണി : മികച്ച നേട്ടത്തിൽ ആരംഭിച്ചു
Post Your Comments