മലപ്പുറം : വിവിധ മതവിഭാഗങ്ങള്‍ ജീവിയ്ക്കുന്ന സമൂഹത്തില്‍ ആരാധനകളിലും നബിദിനമടക്കമുള്ള ആഘോഷങ്ങളിലും മറ്റുള്ളവര്‍ക്ക് പ്രയാസം വരുത്തുന്ന രീതികള്‍ ഒഴിവാക്കണമെന്ന് സുന്നി യുവജനവേദി സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മഹല്ല് നേതൃത്വങ്ങളും സംഘടനാ ഭാരവാഹികളും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണം. പള്ളി-മദ്രസകളില്‍ നിന്ന് പ്രയാസവും ശബ്ദമലിനീകരണവും സൃഷ്ടിയ്ക്കുന്ന വിധം ഉച്ചഭാഷിണി ഉപയോഗിയ്ക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചേ മതിയാവൂ. സഞ്ചാരവും ഗതാഗതവും തടസപ്പെടുത്തന്ന രീതികളും അവസാനിപ്പിക്കണം. ഇതരര്‍ക്ക് പ്രയാസം വരുത്തുന്ന രീതിയില്‍ ആരാധന നിര്‍വഹിക്കുന്നതിനെ ഇസ്ലാം ശക്തമായി വിലക്കിയിട്ടുണ്ടെന്നും വേദി ഓര്‍മിപ്പിച്ചു. ജനറല്‍ സെക്രട്ടറി മരുത അബ്ദുള്‍ ലത്വീഫ് ഉദ്ഘാടനം ചെയ്തു. പ്രസ്ഡന്റ് ഖാലിദ് മൗലവി അധ്യക്ഷനായി.
Post Your Comments