മസ്‌കറ്റ് : പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം , സമ്മാനത്തുക വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് എഴുത്തുകാരന്‍ എം.എന്‍.കാരശ്ശേരി
ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോഴായിരുന്നു അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്.സമ്മാന തുകയായ ഒരു ലക്ഷം രൂപ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന് കൈമാറുമെന്ന് കാരശ്ശേരി മറുപടി പ്രസംഗത്തില്‍ അറിയിച്ചു.
Read Also : പ്രവാസ കൈരളി പുരസ്‌കാരം എം.എന്‍.കാരശ്ശേരിയ്ക്ക്
പൊലീസ് അന്വേഷണം നിരുത്തരവാദപരമായതിനാലാണ് ഇങ്ങനെയൊരു കോടതിവിധി ഉണ്ടായത്. പൊലീസ് നടപടിയിലെ പ്രതിഷേധമായും വാളയാറിലെ നിര്‍ഭാഗ്യവതികളായ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിരോധമെന്ന നിലയിലുമാണ് അവാര്‍ഡ് തുക കൈമാറാന്‍ തീരുമാനിച്ചതെന്ന് കാരശേരി പറഞ്ഞു.
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കാരശ്ശേരിയുടെ ‘തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങള്‍ ‘എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്. ഇന്ത്യന്‍ സോഷ്യല്‍ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാള വിഭാഗം കണ്‍വീനര്‍ ഏബ്രഹാം മാത്യുവാണ് പുരസ്‌കാരം സമ്മാനിച്ചത്.
Post Your Comments