UAELatest NewsNews

എണ്ണവിലയിടിവ്; പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള ആലോചനയിൽ ഗള്‍ഫ് നാടുകള്‍

ദുബായ്: എണ്ണവിലയിടിവില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയിൽ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ(ജി.സി.സി.) യു.എ.ഇ. അടക്കമുള്ള അംഗരാജ്യങ്ങള്‍. എണ്ണവിലയില്‍ ഉടനെയൊന്നും മാറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് അധികവരുമാനം കണ്ടെത്തുന്നതിനായി പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുന്നത്. ഒറ്റത്തവണയല്ലാതെ ഘട്ടംഘട്ടമായി പുതിയ പ്രത്യക്ഷ, പരോക്ഷ നികുതികളാണ് ഏര്‍പ്പെടുത്തുക. ഒറ്റത്തവണ നടപ്പാക്കലിലൂടെ ജനങ്ങള്‍ക്ക് അധികഭാരമാകാതിരിക്കാനാണ് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ ആലോചിക്കുന്നത്.

Read also:ഇന്ധന വില പ്രദർശിപ്പിക്കാൻ പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് സ്ക്രീനുകൾ നിർബന്ധമാക്കി ഒരു രാജ്യം

സമ്പത്ത്, മറ്റു സ്വത്തുവകകള്‍ എന്നിവയില്‍നിന്ന് നികുതി ഈടാക്കാതെ സര്‍ക്കാരുകള്‍ക്ക് മറ്റുമാര്‍ഗമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഈ മേഖലയിലെ സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് മൂല്യവര്‍ധിതനികുതിവരുമാനത്തിലാണ്. ഈ സംവിധാനം ഫലപ്രദമായി നടപ്പായാല്‍ മാത്രമേ സര്‍ക്കാരുകള്‍ മറ്റു അധികനികുതി വരുമാനം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുകയുള്ളൂ. നിലവില്‍ യു.എ.ഇ., സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചരക്ക്, സേവനങ്ങളിന്മേല്‍ അഞ്ചുശതമാനം ‘വാറ്റ്’ ഈടാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button