Latest NewsNewsInternational

വിവാഹ മോചനം നേടിയതിനു പിന്നാലെ മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

ടെക്സാസ്:വിവാഹമോചനം നേടിയതിന് മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. പന്ത്രണ്ട് വയസില്‍ താഴെയുള്ള മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തത്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 39 കാരിയായ ആഷ്ലി ഓസിനെ മക്കളായ പാരിഷ്,എലനോര്‍,ലിങ്കണ്‍ എന്നിവര്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. വെടിയേറ്റ നിലയിലായിരുന്നു എല്ലാവരും കിടന്നിരുന്നത്.

Read Also : ഭർതൃവീട്ടിലെ പീഡനം; സോഫ്‌റ്റ് വെയർ എഞ്ചിനീയറായ യുവതി ആത്മഹത്യ ചെയ്തു

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആഷ്ലി ഭര്‍ത്താവ് മര്‍വ്വിനില്‍നിന്നും വിവാഹമോചനം നേടിയത്. അതിനുശേഷം ആഷ്ലി ഏറെ അസ്വസ്ഥയായിരുന്നുവെന്നാണ് മുന്‍ ഭര്‍ത്താവ് മര്‍വ്വിന്‍ പറയുന്നത്.

വീടിനുള്ളില്‍ പലയിടത്തായി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികള്‍. വിവാഹമോചനമാവശ്യപ്പെട്ട് 2017ലാണ് ആഷ്ലി കോടതിയെ സമീപിച്ചത്. ആഷ്ലി തന്നെയാണ് വിവാഹമോചനമാവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചതെന്നും എന്നാല്‍ വിവാഹമോചനത്തിന് ശേഷം മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോകാന്‍ ആഷ്ലി വിസമ്മതിച്ചിരുന്നുവെന്നും മര്‍വ്വിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button