ദുബായ്: 36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പിരിഞ്ഞുപോയ അമ്മയെ നീണ്ട നാളെത്തെ അന്വേഷണത്തിനൊടുവില്‍ യുഎഇ സ്വദേശിനിയായ യുവതി കണ്ടെത്തിയത് ഇന്ത്യയില്‍ നിന്നും. മറിയം അബ്ദുള്‍ റഹ്മാന്‍ അല്‍ ഷെഹി (36) നടത്തിയ അന്വേഷണങ്ങളാണ് ഒടുവില്‍ വിജയം കണ്ടിരിക്കുന്നത്.
ഒരു ചെറിയ കാലയളവിലെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 80 കളിലാണ് മറിയത്തിന്റെ മാതാപിതാക്കള്‍ വിവാഹമോചനം നേടിയത്. പിന്നീട് മാതാവ് ഇന്ത്യയിലേക്ക് തിരിച്ചു വരികയായിരുന്നു. ‘ഹോപ്പ് ജേര്‍ണി’എന്നാണ് ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ അമ്മയെ കണ്ടെത്തിയ സംഭവത്തെ മറിയം വിശേഷിപ്പിച്ചത്.
റാസ്അല്‍ഖൈമയില്‍ താമസിച്ചിരുന്ന പിതാവിനൊപ്പമാണ് മറിയം വളരുന്നത്. ദിവസം തോറും അവളില്‍ അമ്മയെ കാണണമെന്ന ആഗ്രഹം വളര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ പിതാവിന്റെ മരണശേഷം അമ്മയെ കണ്ടെത്താന്‍ തന്നെ അവള്‍ തീരുമാനിച്ചു. അതിനായി നീണ്ട നാളുകളാണ് മറിയം കാത്തിരുന്നത്.
തന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവന്ന സ്ത്രീയെ കണ്ടെത്താനായിരുന്നു അവളുടെ ശ്രമം. അമ്മ ഇന്ത്യയിലാണെന്നറിഞ്ഞ മറിയത്തിന്റെ മനസ്സില്‍ ഒരു ആശയം ഉയര്‍ന്നു. അവള്‍ അമ്മയെ തേടി ഇന്ത്യന്‍ പത്രങ്ങളില്‍ ഒരു പരസ്യം പ്രസിദ്ധീകരിച്ചു. ‘എന്റെ അമ്മയെ ആര്‍ക്കെങ്കിലും അറിയുമോ, ഞാനുമായി ബന്ധപ്പെടാന്‍ ദയവായി അവരോട് പറയുക’. എന്നായിരുന്നു അവളുടെ അപേക്ഷ.
ALSO READ: ഷംസീനയെ കാണാതായിട്ട് ഏഴ് വര്‍ഷം, എല്ലാ അന്വേഷണങ്ങളും വിഫലം, ഒടുവിൽ കണ്ടെത്തിയപ്പോൾ ഏവരും ഞെട്ടി
മറിയത്തിന്റെ പരസ്യത്തിന് നിരവധി മറുപടികള്‍ ലഭിച്ചു. ചില സ്ത്രീകള്‍ അമ്മയുടെ പ്രൊഫൈലുമായി പൊരുത്തപ്പെട്ടിരുന്നു. ഒടുവില്‍ മറിയം തന്റെ അമ്മയാണെന്ന് സംശയമുള്ള സ്ത്രീകളുടെ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ താരതമ്യം ചെയ്ത ശേഷമാണ് യഥാര്‍ത്ഥ അമ്മയെ കണ്ടെത്തുന്നത്. അമ്മയെ മാത്രമല്ല ഈ അന്വേഷണത്തിലൂടെ മറിയത്തിന് ലഭിച്ചത്. അവള്‍ ഒരിക്കലും അറിയാതിരുന്ന കൂടപ്പിറപ്പിനെക്കൂടിയായിരുന്നു. യുഎഇ വിടുമ്പോള്‍ മറിയത്തിന്റെ അമ്മ ഗര്‍ഭിണിയായിരുന്നു.
Post Your Comments