ജാൻസി•ഭര്‍തൃ സഹോദരനൊപ്പം ബന്ധുവിനെ കാണാൻ പോകുകയായിരുന്ന 26 കാരിയായ യുവതിയെ നാല് പുരുഷന്മാർ മർദ്ദിക്കുകയും കൊള്ളയടിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. പ്രതികളിലൊരാള്‍ സംഭവത്തിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തു.
സെപ്റ്റംബർ 28 നാണ് സംഭവം നടന്നതെങ്കിലും വീഡിയോ വൈറലാതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇരുവരും ചിയൂലി ഗ്രാമത്തിലെ ഒരു ബന്ധുവിനെ കാണാന്‍ മൌവില്‍ നിന്നും പുറപ്പെട്ടതായിരുന്നു. യാത്രാ മദ്ധ്യേ രണ്ട് ബൈക്കുകളിലെത്തിയ നാല് പേർ അവരെ ഒറ്റപ്പെട്ട സ്ഥലത്ത് തടഞ്ഞു. ഇരുവരും എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ പ്രതികള്‍ അവരെ തല്ലുകയും അവരുടെ സാധനങ്ങൾ അപഹരിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ യുവതിയെ അകലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. ഇതേസമയം ഒരു പ്രതി സഹോദരനെ തടഞ്ഞു വയ്ക്കുകയും ചെയ്തു. പ്രതികളില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.
Post Your Comments