ഹൈദരാബാദ്: ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം സഹിക്കവയ്യാതെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ അംബര്‍പേട്ടിലാണ് സംഭവം. ശിവാനി എന്ന യുവതിയാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2014ലാണ് ശിവാനിയും സായ് സുകേതും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം കുറച്ച് നാളുകള്‍ പിന്നിട്ടതോടെ സ്ത്രീധനത്തിന്റെ പേരില്‍ സായ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. കൂടാതെ സായിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി യുവതി കണ്ടെത്തുകയും ഇതില്‍ ഇതില്‍ ശിവാനി വളരെയധികം മനോവിഷമത്തില്‍ ആയിരുന്നുവെന്നും പോലീസ് പറയുന്നു. ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു ശിവാനി.
ALSO READ: കരമനയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കായി തിരച്ചില്‍ തുടരുന്നു
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശിവാനി മുറിയില്‍ കയറി വാതില്‍ അടച്ചു. രാത്രി അമ്മായിയമ്മ ശിവാനിയെ അത്താഴത്തിന് വിളിക്കാന്‍ പോയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ശിവാനിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയമുന്നയിച്ചിട്ടുണ്ട്. ഭര്‍ത്താവിനും അമ്മക്കുമെതിരെ സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുത്തു.
Post Your Comments