നിങ്ങളുടെ വീടിന്റെ താക്കോല്‍ എന്നെങ്കിലും കാണാതെ പോയിട്ടുണ്ടോ? പലപ്പോഴും നാം നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണിത്. വീടിന്റെ താക്കോല്‍ കളഞ്ഞു പോയാല്‍ എന്താണ് ചെയ്യുക? ഇതാ ചില വിദ്യകള്‍
വീടിന്റെ താക്കോല്‍ ഒരു സ്‌പെയര്‍ എടുത്ത് സൂക്ഷിക്കുന്നത് ഏറെ നല്ലതാണ്. ഇത് നിങ്ങളുടെ വിശ്വസ്തരായ അയല്‍വാസികളുടെ കൈവശം ഏല്‍പ്പിക്കുകയോ രഹസ്യമായി എവിടെയെങ്കിലും സൂക്ഷിക്കുകയോ ചെയ്യാം. ജോലിക്കുപോകുന്ന ഭാര്യാഭര്‍ത്താക്കന്മാരാണെങ്കില്‍ ഇരുവരുടെയും കൈവശം ഒരു താക്കോല്‍ സൂക്ഷിക്കാം.
സാധാരണഗതിയില്‍ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതാണെങ്കില്‍ വീട്ടുടമയുടെ കൈയ്യില്‍ ഒരു സ്‌പെയര്‍ താക്കോല്‍ സൂക്ഷിച്ചിരിക്കും. അങ്ങനെയെങ്കില്‍ ഏതെങ്കിലുമൊരു അവസരത്തില്‍ വാടകക്കാരന്റെ കൈവശമുള്ള താക്കോല്‍ നഷ്ടപ്പെടുകയാണെങ്കിലും സഹായിക്കാനാകും. ഇങ്ങനെയുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതു വഴി പല പ്രത്യേക സാഹചര്യങ്ങളിലും അവസരോചിതമായി പെരുമാറാന്‍ നിങ്ങള്‍ക്കാകും. എന്നാല്‍ താക്കോല്‍ ഇല്ലാതെ അകത്തുകയറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കീ – ലസ് ലോക്ക് സിസ്റ്റവും ഇലക്ട്രോണിക് ഓട്ടോ ലോക്കുമൊക്കെ ഇപ്പോള്‍ നിലവിലുണ്ട്. ഈ രീതിയും പ്രയോജനപ്പെടുത്താം.
ഇനി താക്കോല്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ വീടിനുള്ളില്‍ കയറാന്‍ ഒരു മാര്‍ഗവുമില്ലാതെയായാല്‍ ചെയ്യേണ്ട വിദ്യയാണിവിടെ പറയുന്നത്. വാതിലിന്റെ കൈപ്പടികള്‍ അടര്‍ത്തിയെടുത്ത് കഴിഞ്ഞാല്‍ ഓരോ വശവും എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയുന്നതാണ്. വാതിലിന്റെ പൂട്ടിന് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നുവെന്ന് മനസ്സിലായാല്‍ ആദ്യം ചെയ്യേണ്ട കാര്യം നിങ്ങളുടെ വാതിലിന്റെ കൈപ്പടികള്‍ അഴിച്ചു മാറ്റുക എന്നത് തന്നെയാണ്. മിക്ക വാതിലുകളുടേയും താഴിന്റെ കണക്ഷനുകള്‍ കൂടിച്ചേര്‍ന്നു കിടക്കുന്നത് കൈപ്പടികളുടെ ഭാഗത്തായിരിക്കും. ഇതഴിക്കാനായി കൈപ്പിടിയുടെ മുകള്‍ഭാഗത്തോ മധ്യഭാഗത്തോ ശ്രദ്ധാപൂര്‍വ്വം നോക്കുക. ഈ രണ്ടു ഭാഗങ്ങളില്‍ എവിടെയെങ്കിലും നിങ്ങള്‍ക്ക് ചെറിയ ദ്വാരങ്ങള്‍ കാണാന്‍ സാധിക്കും. ഇവിടെ പിന്നുകളോ പേപ്പര്‍ ക്ലിപ്പോ പോലെയുള്ള ചെറിയ ഏതെങ്കിലും മെറ്റലുകള്‍ ഉപയോഗിച്ചുകൊണ്ട് ശക്തിയായി അമര്‍ത്തുക. ഈ അവസരത്തില്‍ തന്നെ വാതിലിന്റെ കൈപ്പിടികള്‍ മറ്റൊരു കൈകൊണ്ട് തിരിക്കുക. ഒന്ന് രണ്ടുവട്ടം ഇങ്ങനെ ചെയ്യുമ്പോള്‍ കൈപ്പിടി എളുപ്പത്തില്‍ തന്നെ അഴിഞ്ഞുപോരും. അതിനുശേഷം അവിടുത്തെ ഡെക്കറേറ്റീവ് പ്ലേറ്റ് അഴിച്ചു മാറ്റുക എന്നതാണ് അടുത്ത പടി. അപ്പോള്‍ നിങ്ങള്‍ക്ക് ലോക്കിന്റെ സ്‌ക്രൂ കാണാനാവും. ഒരു സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കൊണ്ട് അവ അഴിച്ചു മാറ്റുകയാണെങ്കില്‍ ബലം പ്രയോഗിക്കാതെ എളുപ്പത്തില്‍ തന്നെ വാതില്‍ തുറക്കുകയും അതുവഴി അകത്ത് പ്രവേശിക്കാന്‍ കഴിയുകയും ചെയ്യും. എന്നാല്‍ എല്ലാ വഴികളും അടഞ്ഞെത്ത് ബോധ്യപ്പെടുകയാണെങ്കില്‍ ഒരു ആശാരിയെ സഹായത്തിനായി വിളിക്കാവുന്നതാണ്. അടഞ്ഞുപോയ ഒരു താഴ് തുറക്കുന്നതിനായി അധികമായ ചിലവൊന്നും നേരിടേണ്ടതായി വരില്ല.
Post Your Comments