ന്യൂ ഡൽഹി : വായു മലിനീകരണം ശക്തമായി ന്യൂ ഡൽഹിയിൽ പുകമഞ്ഞ് കൂടി കനത്തതോടെ ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തിൽ ഇറങ്ങേണ്ട വിവിധ കമ്പനികളുടെ 32 വിമാന സർവീസുകളാണ് വഴിതിരിച്ച് വിട്ടത്. സുപ്രീംകോടതി നിയോഗിച്ച മലിനീകരണ നിയന്ത്രണ മേൽനോട്ട സമിതി ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി. സർക്കാരിന്റെ കീഴിലുള്ള കോളജുകൾക്കു ഈ മാസം എട്ടുവരെ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾക്കുള്ള അവധിയും എട്ടാം തീയതി വരെ നീട്ടി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് തിങ്കളാഴ്ച മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രിം കോടതിക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്.
Also read : ഡല്‍ഹി ആരോഗ്യത്തിന് ഹാനികരമാണെന്ന് ശശി തരൂർ; വിമർശനം ഉയരുന്നു
Post Your Comments