KeralaLatest NewsNews

മാ​വോ​യി​സ്റ്റ് ബന്ധം ആരോപിച്ച് യു​എ​പി​എ ചു​മ​ത്തി സി​പി​എം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി : വി​ശ​ദീ​ക​രണവുമായി പോ​ലീ​സ്

കോഴിക്കോട് : മാ​വോ​യി​സ്റ്റ് ബന്ധം ആരോപിച്ച് യു​എ​പി​എ ചു​മ​ത്തി സി​പി​എം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടിയിൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​ വീണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ‍​യി പോ​ലീ​സ് രം​ഗ​ത്ത്. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് യു​വാ​ക്ക​ളു​ടെ അ​റ​സ്റ്റ്. കഴിഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പറയുന്നു. കാ​ട്ടി​ൽ തോ​ക്കേ​ന്തി ന​ട​ക്കു​ന്ന മാ​വോ​യി​സ്റ്റു​ക​ള​ല്ല അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ​ര​ത്തി​ൽ മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി ആ​ശ​യം പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് ഇ​വ​ർ. കാ​ട്ടി​ലെ മാ​വോ​യി​സ്റ്റു​ക​ളു​ടെ ക​ണ്ണി​യാ​യി ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രുന്നു​വെ​ന്നും പോ​ലീ​സ് പറഞ്ഞു.

അതേസമയം പോ​ലീ​സി​ന്‍റെ അ​ടു​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട മൂ​ന്നാ​മൻ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാണെന്നാണ് വിവരം. ഇ​യാ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെന്നും വിവരമുണ്ട്. മാ​വോ​യി​സ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

Also read : ‘വിദ്യാര്‍ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ട ഒരു സാഹചര്യവുമില്ല; നടപടി അന്യായമെന്ന് എം. സ്വരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button