കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയിരിക്കുന്നു. യുഎപിഎ എന്ന കരിനിയമം അതിനു തക്ക തെറ്റു ചെയ്തെന്നു തെളിയിക്കാത്ത ആര്‍ക്കെതിരേയും ഉപയോഗിക്കുന്നതിനോടു യോജിപ്പില്ലെന്ന് സംവിധായകന്‍ വിനയന്‍. പ്രത്യേകിച്ച്ഇത്തരം കിരാത നിയമങ്ങളേ ഒക്കെ എതിര്‍ക്കുന്നു എന്ന് വിളിച്ചു പറയുന്ന ഇടതുപക്ഷം ഭരിക്കുമ്‌ബോള്‍. ഇടതു പക്ഷത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകുവെന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/directorvinayan/photos/a.1459274167655701/2403600523223056/?type=3&__xts__%5B0%5D=68.ARBnv9vwK7todf0mY1nkVyql4Hpl5jEqzyB7u6aiW2KwzIHtOnYE9CgfjcjzymHSWtv64XZFzWYMY2kjXhc4NN-yO4SJsdiSaFfHafhP2jNSzaRCaMCwCSn8ffCT6W7VqIUHC3DgAo6WaI2xSKQhgVeffnPBpsFale5e2ALYDAcqWUhxvS13Nhe8XXUPEaO4etvS7DBWUqO4wxmxpz4H9ygzT2SeOAJxL_FMxHsqJKXA6pNWrzIE-AZCUwsMJRHkgMGsJ2zXbDjZXacKP9KiYr4tC5HOMsqq88ojEKFpKC6gFxyKL-hASF6z8FFmZXP-fmqqQZyAhq0gC6camY8gzlOd05Pa&__tn__=-R
അതേസമയം യു.എ.പി.എ ചുമത്തിയ നടപടി അന്യായമെന്നാണ് എം. സ്വരാജ് എം.എല്‍.എ പ്രതികരിച്ചത്. യു.എ.പി.എ ചുമത്തിയത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.പി.എ വിഷയത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും സ്വരാജ് പറഞ്ഞു. യുഎപിഎ കരിനിയമമാണ്. അതിങ്ങനെ വെറുതെ എടുത്ത് ഉപയോഗിക്കാന്‍ ആകില്ല. ഇതിന് ന്യായീകരണമില്ല. തിരുത്തപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ആ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.
Post Your Comments