ന്യൂഡല്‍ഹി: അപകടകരമായ രീതിയിൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഉന്നതതലയോഗം ചേർന്നു. അടിയന്തിര പ്രശ്ന പരിഹാരം കാണുകയായിരുന്നു ഉന്നത തലയോഗത്തിന്റെ ഉദ്ദേശ്യം. ഡൽഹി, ഹരിയാന പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗത്തിൽ പങ്ക് ചേർന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.
ALSO READ: ആരോഗ്യ അടിയന്തരാവസ്ഥ : സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചു
ജില്ലാ തലങ്ങളിലെ നടപടികള്‍ 24 മണിക്കൂറും നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബ മൂന്ന് സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ നിരീക്ഷിക്കും. അന്തരീക്ഷ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹമാകും ഏകോപിപ്പിക്കുക.
Post Your Comments