
തിരുവനന്തപുരം : പൊലീസ് ട്രെയിനിംഗ് കോളേജ് എഎസ്‌ഐ വെഞ്ഞാറമൂട് ആലിയാട് പാറയ്ക്കല്‍ കണ്ണക്കരകോണം ശ്രീനിലയത്തില്‍ പി.എസ് ഹര്‍ഷകുമാര്‍ (44) വൈദ്യുതാഘാതമേറ്റ് മരിച്ചു, മികച്ച സേവനത്തിന് കേരളപിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ പിറ്റേന്നാണ് ദുരന്തം.
Read Also : കെഎസ്ഇബി കരാർ ജോലിക്കാരൻ ഷോക്കേറ്റ് മരിച്ചു
രാവിലെ 8.30ന് വീട്ടുവളപ്പിലാണ് സംഭവം. കോഴിക്കൂടിന് ചുറ്റുമായി വൈദ്യുതി കടത്തിവിടാന്‍ വലിച്ചുകെട്ടിയ കമ്പിയില്‍ഡ നിന്നും വൈദ്യുതാഘാതമേറ്റാണ് മരണം. കോഴികളെ അജ്ഞാത ജീവികള്‍ ആക്രമിക്കുന്നത് തടയാനായി ട്ടായിരുന്നു വൈദ്യുതി വേലി സ്ഥാപിച്ചത്.
മകളെ വെഞ്ഞാരമൂട് സ്‌കൂളിലാക്കി മടങ്ങിയെത്തുമ്പോള്‍ ഭാര്യ സ്വപ്ന വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ് നിലവിളിക്കുകയായിരുന്നു. ഭാര്യയുടെ അരികിലേയ്ക്ക് ഓടിയെത്തുമ്പോള്‍ കൂടിനു സമീപത്തെ കമ്പികള്‍ കാലില്‍ കുരുങ്ങി വീഴുകയായിരുന്നു.
Post Your Comments