തൃശൂര്‍ : ഗള്‍ഫില്‍ നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിനു നേരെ ഗുണ്ടാ ആക്രമണം . ആക്രമണം ഗള്‍ഫിലെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന്. തൃശൂര്‍ മുണ്ടൂരിലാണ് സംഭവം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ അക്രമിസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. മുണ്ടൂര്‍ പുളിക്കല്‍ വീട്ടില്‍ സന്തോഷ് കുമാറി (40) നാണ് വെട്ടേറ്റത്. സന്തോഷിനെ പൊലീസ് അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മുണ്ടൂര്‍ വരടിയം റോഡിലെ സല്‍സബീല്‍ സ്‌കൂളിനു സമീപത്തെ റോഡിലാണ് സംഭവം. സന്തോഷ് കാറില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
Read Also ; റെയില്‍വെ ട്രാക്കില്‍ യുവാവിനു നേരെ ഗുണ്ടാ ആക്രമണം
കാറിലും ബൈക്കുകളിലുമായി പിന്തുടര്‍ന്നെത്തിയ അക്രമിസംഘം കാര്‍ തടഞ്ഞു നിര്‍ത്തി സന്തോഷിനെ കാറിലിട്ട് വെട്ടുകയായിരുന്നു. ആറംഘ സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഒരു കാറിലും രണ്ട് ബൈക്കുകളിലുമായാണ് സംഘമെത്തിയത്. സന്തോഷിന്റെ കാറ് തടഞ്ഞ് നിര്‍ത്താനായി പിന്നിലിട്ട ബൈക്ക് കാറിനടിയില്‍ കുടുങ്ങിയതിനാല്‍ ബൈക്ക് എടുക്കാന്‍ കഴിയാതെയാണ് സംഘം മടങ്ങിയത്. ഗള്‍ഫില്‍ നിന്ന് രണ്ടാഴ്ച മുന്‍പാണ് സന്തോഷ് നാട്ടിലെത്തിയത്.
ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് സന്തോഷ് മുണ്ടൂരില്‍ വീട് വാങ്ങി താമസമാക്കിയത്. അക്രമിസംഘത്തിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തു. പേരാമംഗലം പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Post Your Comments