തിരുവനന്തപുരം: ഏതൊരു പ്രസ്ഥാനവും സ്വയം നവീകരണത്തിന് തയ്യാറായില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ അസാധുവായിപ്പോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.നവോത്ഥാന സ്മൃതി ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലേക്ക് കടന്നുവരാനുള്ളവര്ക്ക് ഇനിയുംവരാൻ കഴിയും. കാലത്തിന്റെയും ചരിത്രത്തിന്റെയും തലമുറയുടെയും മുന്നില്‍ അസാധുവായി പോകാതിരിക്കാനുള്ള ജാഗ്രത ബന്ധപ്പെട്ടവര്‍ പാലിക്കണമെന്നും നേതൃത്വത്തിലുള്ള വ്യക്തികളുടെ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ സംഘടനയില്‍ അടിച്ചേല്പിക്കാതിരിക്കാന് ശ്രമിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments