Latest NewsIndiaNews

വന്‍ കവര്‍ച്ച, സഹകരണബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷണം പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സഹകരണബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷണം പോയി. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കില്‍ ആണ് നാടിനെ നടുക്കിയ വൻ മോഷണം നടന്നത്. കഴിഞ്ഞ മാസം ഒന്നാം തീയതിയും തിരുച്ചിറപ്പള്ളിയില്‍ സമാനമായ രീതിയില്‍ വന്‍ മോഷണം നടന്നിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മുംഖംമൂടി ധരിച്ചെത്തിയ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് വിവരം. ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മുമ്പ് നടന്ന കവര്‍ച്ചയില്‍ ലളിതാ ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ശാഖയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷണം പോയത്.

ALSO READ: ലാപ്‌ടോപ്പ് മോഷ്ടിച്ചു; പിന്നീട് ക്ഷമാപണവുമായി മോഷ്ടാവെത്തി

സംഭവത്തില്‍ ആറ് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയിലായിരുന്നു. ഇവര്‍ തമിഴ്‌നാടിനു പുറമെ കേരളത്തിലും കവര്‍ച്ച നടത്തിയിട്ടുള്ളവരാണെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button