Latest NewsSaudi ArabiaNews

രാത്രിജോലിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ച് സൗദി

റിയാദ്: രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ച് സൗദി അറേബ്യ. രാത്രി 11 മുതൽ പുലർച്ചെ ആറ് മണി വരെ ജോലി ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. തൊഴിൽ-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാത്രി ജോലി ചെയ്യാൻ ശാരീരികക്ഷമതയുള്ള ആളാണെന്ന് മെഡിക്കൽ പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ ആ സമയ ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂ. ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ രാത്രി ജോലി ഒഴിവാക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ടെന്നും ഉത്തരവിൽ പറയുന്നു.

Read also: സൗദിയിൽ പമ്പുകൾ തുറക്കാനൊരുങ്ങി ഐ.ഒ.സി

അനാരോഗ്യം വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കേറ്റ് ഹാജരാക്കുന്നവരെയും 24 ആഴ്ച പിന്നിട്ട ഗർഭിണികളെയും രാത്രി ഷിഫ്റ്റിലെ ജോലിക്ക് നിർബന്ധിക്കാനോ നിയോഗിക്കാനോ പാടില്ലെന്നും നിർദേശമുണ്ട്. രാത്രി യാത്രക്ക് പ്രത്യേക അലവൻസ്, യാത്രാസൗകര്യം രാത്രി ലഭ്യമല്ലെങ്കിൽ തൊഴിൽ ദാതാവ് തന്നെ പകരം മാർഗം ഒരുക്കി നൽകണം. ഒരു പ്രവൃത്തി ദിവസം അവസാനിച്ച് അടുത്തത് തുടങ്ങുന്നതിനിടയിൽ 12 മണിക്കൂറിൽ കുറയാത്ത വിശ്രമ നേരം തൊഴിലാളിക്ക് കിട്ടിയിരിക്കണം. അതുപോലെ രാത്രി ജോലിക്ക് നിയോഗിക്കുമ്പോൾ തുടർച്ചയായി മൂന്നുമാസത്തിൽ കൂടരുതെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button