Latest NewsKerala

കനത്ത മഴയിൽ കോ​ട്ട​യ​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു മു​ക​ളി​ലേ​ക്കു മ​രം വീ​ണു; മൂ​ന്നു പേര്‍ക്ക് പ​രി​ക്കേ​റ്റു

ത​ല​യ്ക്കും കാ​ലി​നും കൈ​ക്കും പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്കു മാ​റ്റി

കോ​ട്ട​യം: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കു മു​ക​ളി​ലേ​ക്കു മ​രം വീ​ണു മൂ​ന്നു കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇന്നലെ രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​യി​രു​ന്നു അ​പ​ക​ടം. പു​രു​ഷ​ന്‍​മാ​രു​ടെ 11-ാം വാ​ര്‍​ഡി​നു മു​ക​ളി​ലേ​ക്കാ​ണു വാ​ക മ​രം വീ​ണ​ത്. ത​ല​യ്ക്കും കാ​ലി​നും കൈ​ക്കും പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്കു മാ​റ്റി. മ​ര​ത്തി​നു താ​ഴെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​ വാ​ഹ​നം ത​ക​ര്‍​ന്നു.

സി​എം​എ​സ് കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​യ സി​ജോ ജേ​ക്ക​ബി​ന്‍റെ വാ​ഹ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു റിപ്പോട്ട്.ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​യാ​ണ് ക​ട​പു​ഴ​കി​വീ​ണ മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്. ആ​ശു​പ​ത്രി ചു​റ്റ​ള​വി​ലെ മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ലെ മ​ണ്ണു മാ​റ്റി നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ ഒ​രു മ​ര​മാ​ണു ക​ട​പു​ഴ​കി വീ​ണ​ത്.

shortlink

Post Your Comments


Back to top button