Kerala

സംസ്ഥാന സ്‌കൂൾ ഗെയിംസ്: അക്വാറ്റിക്‌സിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻമാർ

ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേള മൂന്നാം ദിവസം പിന്നിട്ടപ്പോൾ അക്വാറ്റിക്‌സ് മത്സരങ്ങളിൽ 648 പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻമാരായി. മൊത്തം 104 മത്സരങ്ങളാണ് അക്വാറ്റിക്‌സിലുളളത്. 160 പോയിന്റോടെ എറണാകുളം ജില്ലാ രണ്ടാം സ്ഥാനത്തും 147 പോയിന്റോടെ കോട്ടയം ജില്ല മൂന്നാം സ്ഥാനത്തും എത്തി.

70 സ്വർണ്ണമെഡലുകളും 69 വെളളിയും 30 വെങ്കല മെഡലുകളുമാണ് തിരുവനന്തപുരം ജില്ല നേടിയത്. 16 സ്വർണ്ണം, 10 വെളളി, 27 വെങ്കല മെഡലുകൾ വീതം എറണാകുളം ജില്ല നേടിയപ്പോൾ 15 സ്വർണ്ണം, 12 വീതം വെളളി, വെങ്കലം മെഡലുകൾ കോട്ടയം ജില്ലയ്ക്ക് ലഭിച്ചു. 67 പോയിന്റോടെ കളമശ്ശേരി രാജഗിരി ഹൈസ്‌കൂൾ ഓവറോൾ സ്‌കൂൾ ചാമ്പ്യൻമാരായി. 10 സ്വർണ്ണവും മൂന്ന് വെളളിയും എട്ട് വെങ്കല മെഡലുകളാണ് ഇവർക്ക് ലഭിച്ചത്. 55 പോയിന്റോടെ തിരുവനന്തപുരം പിരപ്പൻകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം സ്ഥാനത്തും 50 പോയിന്റോടെ തിരുവല്ല എൻവിവി ആൻഡ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും എത്തി.

Read also: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

നീന്തൽ മത്സരത്തിലെ റെക്കോർഡ് നേട്ടം തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് ജിവിഎച്ച്എസിലെ പി ആർ ബിനാസ് സ്വന്തമാക്കി. മത്സരിച്ച മൂന്ന് ബട്ടർഫ്‌ളൈ സ്‌ട്രോക്ക് ഇനങ്ങളിലും സ്വർണ്ണം നേടിയ ബിനാസ് 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിലാണ് റെക്കോർഡിട്ടത്. രണ്ട് മിനിറ്റ് 14 സെക്കന്റാണ് ബിനാസിന്റെ റെക്കോർഡ്. 2015-16 ലെ സംസ്ഥാന സ്‌കൂൾ കായികമേളയിൽ എ ആർ നിഖിൽ നേടിയ രണ്ട് മിനിറ്റ് 16 സെക്കന്റിന്റെ റെക്കോർഡാണ് ബിനാസ് തകർത്തത്. ഓപ്പറേഷൻ ഒളിമ്പ്യാഡിന്റെ ഭാഗമായി കണിയാപുരം റെസ്‌ലിങ്ങ് സ്‌പെഷ്യൽ ഹോസ്റ്റലിലെ കായികതാരമാണ് ബിനാസ്. നാല് ദിവസത്തെ സംസ്ഥാന സ്‌കൂൾ ഗെയിംസിന് ഇന്ന് തിരശ്ശീല വീഴും. ഗവ. എഞ്ചിനീയറിങ്ങ് കോളേജ് മൈതാനം, ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് മത്സരയിനങ്ങൾ നടക്കുന്നത്.

shortlink

Post Your Comments


Back to top button