പൂണെ: ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം. ആൺകുട്ടികളുടെ ഹൈജംപിൽ കെ.എസ് അനന്തുവും പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ലിസ്ബത്ത് കരോളിനുമാണ് സ്വർണം സ്വന്തമാക്കിയത്.ട്രിപ്പിൾ ജംപിൽ ലിസ്ബത്ത് കരോളിനാണ് കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. കോഴിക്കോട് പുല്ലൂരംപാറ സ്കൂളിലെ വിദ്യാഥിനിയായ ലിസ്ബത്ത് 12.68 മീറ്റര്‍ ദൂരം പിന്നിട്ടു. ഇതേ ഇനത്തില്‍ പി.വി വിനി വെള്ളി നേടി. ആണ്‍കുട്ടികളുടെ ഹൈജംപിൽ കെ.എസ് അനന്തുവാണ് കേരളത്തിന് രണ്ടാം സ്വര്‍ണം സമ്മാനിച്ചത്.തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാര്‍ഥിയായ അനന്തുവിന് ഈ നേട്ടം മധുരപ്രതികാരം കൂടിയായി. സംസ്ഥാന സ്കൂള്‍ മീറ്റില്‍ തന്നെ മറികടന്ന് ഒന്നാമതെത്തിയ തിരുവനന്തപുരം സായിയിലെ ടി.ആരോമലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്വർണം നേടിയത്.
Post Your Comments