Life StyleHealth & Fitness

കാൻസർ എന്ന വിപത്തിനെ തടയാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പുതിയ കാലഘട്ടത്തിൽ ഒരു ജീവിതശൈലീരോഗമായിത്തന്നെ കാൻസറിനെ കണ്ട് പ്രതിരോധ നടപടികൾ ആരംഭിച്ചാൽ ഒരു പരിധിവരെയെങ്കിലും നമുക്ക് ഈ വിപത്തിനെ തടഞ്ഞു നിർത്താനാകും. നാം നിത്യവും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളടക്കമുളള  പലതും കാൻസറിനു കാരണമാകുന്നതോ, സാദ്ധ്യത വർദ്ധിപ്പിക്കുന്നതോ ആണ്.

ഒരിക്കൽ ചൂടാക്കി പാകം ചെയ്യുന്ന എണ്ണ തന്നെ ചൂടാറിയ ശേഷം വീണ്ടും പാചകത്തിന് ഉപയോഗിക്കുന്നത് കാൻസർ സാദ്ധ്യത വിളിച്ചു വരുത്തുന്നതായി നിരവധി പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നുണ്ട്. പല ആവർത്തി ഇത്തരത്തിൽ ചൂടാക്കുകയും, ആറുകയും ചെയ്യുന്ന എണ്ണയുടെ രാസഘടന സമ്പൂർണ്ണമായും മാറുകയാണ്. വാസ്തവത്തിൽ കുറേ കഴിയുമ്പോൾ എണ്ണ എന്നു വിളിക്കാൻ പോലും കഴിയാത്ത രാസഘടനയിലേക്കാണിതു മാറുന്നത്. ഇത് കാൻസർ ഉൾപ്പെടെയുളള  ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. അതു കൊണ്ടു തന്നെ പുറത്തു നിന്നും വാങ്ങുന്ന വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്. മാത്രവുമല്ല വിപണിയിൽ ലഭ്യമാകുന്ന എണ്ണകളിൽ മായമായി ഉപയോഗിച്ചു വരുന്ന മിനറൽ ഓയിൽ പോലെയുളള രാസവസ്തുക്കളും കാൻസറിനു കാരണമാകുന്നവയാണ്. വിലയ്ക്കു വാങ്ങി ഉപയോഗിയ്ക്കുന്ന എണ്ണകൾ തിരഞ്ഞെടുക്കുമ്പൊഴും പ്രത്യേകം ശ്രദ്ധിക്കുക.

മാരകരാസവസ്തുക്കളാണ് പച്ചക്കറിയിൽ നമ്മെ കാത്തിരിക്കുന്നത്. പുറം തൊലി നീക്കം ചെയ്യാതെ പച്ചക്കറികൾ പാകം ചെയ്തു കഴിക്കാമായിരുന്ന കാലം കഴിഞ്ഞു. നിർബന്ധമായും പുറം തൊലി നീക്കം ചെയ്തും പല ആവർത്തി കഴുകിയും മാത്രം പച്ചക്കറി ഉപയോഗിക്കുന്നത് ശീലമാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button