KeralaLatest NewsNews

ഡാം ​തു​റ​ന്നു; ചാ​ല​ക്കു​ടി പു​ഴ​യുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

തൃ​ശൂ​ര്‍: പറമ്പിക്കുളം ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉയർന്നതിനെ തുടർന്ന് പെ​രി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു സ്ലൂ​യി​സ് ഗേ​റ്റ് തു​റ​ന്നു. ഡാ​മി​ന്‍റെ മൂ​ന്നാ​മ​ത്തെ സ്ലൂ​യി​സ് ഗേ​റ്റ് തു​റ​ന്ന് 202 ക്യു​മെ​ക്സ് വെ​ള്ള​മാ​ണു ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ഡാ​മി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 1823.95 അ​ടി​യാ​യ​തി​നാ​ലാ​ണ് ഒ​രു സ്ലൂ​യി​സ് ഗേ​റ്റ് തു​റ​ക്കു​ന്ന​ത്. 1825 അ​ടി​യാ​ണ് പ​റ​മ്പി​ക്കു​ള​ത്തി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. നേ​ര​ത്തെ ത​ന്നെ 30 ക്യു​മെ​ക്സ് ജ​ലം ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു സ്ലൂ​യി​സ് ഗേ​റ്റ് കൂ​ടി തു​റ​ന്ന​തോ​ടെ ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ അ​ഞ്ച് അ​ടി വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പു​ഴ​യി​ലി​റ​ങ്ങു​ന്ന​വ​രും മീ​ന്‍ പി​ടി​ക്കു​ന്ന​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button