ഇസ്ളാമാബാദ്: പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളെ സംബന്ധിച്ച് കശ്മീര്‍ അവര്‍ക്കൊരു വിഷയമല്ല. പകരം പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയാണ് ബഹുഭൂരിപക്ഷം പാക്കിസ്ഥാനികളുടെയും പ്രധാന ആശങ്കയെന്ന് വെളിപ്പെടുത്തല്‍. പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ നാല് പ്രവിശ്യകളില്‍ ഗാലപ്പ് -ഗിലാനി നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
53 ശതമാനം പാക്കിസ്ഥാനികളും പണപ്പെരുപ്പത്തെ കുറിച്ച് ആശങ്കാകുലരാണെന്നും, സര്‍വേയില്‍ പങ്കെടുത്ത 1200 പേരില്‍ എട്ട് ശതമാനം പേര്‍ മാത്രമാണ് കശ്മീര്‍ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടിയത്. 23 ശതമാനം പേര്‍ തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്‌നമാണെന്നും ചൂണ്ടിക്കാട്ടി. നാല് ശതമാനം ആളുകള്‍ അഴിമതി ഒരു പ്രശ്‌നമായി ചൂണ്ടിക്കാട്ടിയതായും സര്‍വേയില്‍ പറയുന്നു.ഒക്ടോബര്‍ ഏഴ് മുതല്‍ ഒക്ടോബര്‍ 20 വരെ രണ്ടാഴ്ചയ്ക്കിടെയാണ് സര്‍വേ നടന്നത്.
Post Your Comments