Latest NewsIndia

വിമത എംഎൽഎ മാരെ അനുനയിപ്പിക്കാൻ മലേഷ്യൻ ടൂർ: കുമാരസ്വാമിയുടെ തന്ത്രത്തിന് തിരിച്ചടി

എംഎല്‍എമാര്‍ക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. എല്ലാ ചെലവും പാര്‍ട്ടി വഹിക്കും.

ബെംഗളൂരു: വിമത നീക്കവുമായി രംഗത്തിറങ്ങിയ എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള മുന്‍മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌.ഡി കുമാരസ്വാമിയുടെ തന്ത്രം പാളുന്നു.എംഎല്‍എമാരുടെ പ്രതിഷേധം തണുപ്പിക്കാനായിരുന്നു ഈ നീക്കം. ഇതിനായി വിമാന ടിക്കറ്റ്, മലേഷ്യയില്‍ താമസിക്കുന്നതിനുള്ള ഹോട്ടല്‍ മുറി, ഭക്ഷണം, മറ്റു വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തി. എംഎല്‍എമാര്‍ക്ക് കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. എല്ലാ ചെലവും പാര്‍ട്ടി വഹിക്കും.

എന്നാല്‍, ഒരു എംഎല്‍എ പോലും കുമാരസ്വാമിയുടെ വാഗ്ദാനം സ്വീകരിച്ചില്ല. അവധി ആഘോഷത്തിന്റെ പേരില്‍ നവംബര്‍ മൂന്നു മുതല്‍ ആറു വരെ പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം മലേഷ്യയില്‍ ചെലവഴിക്കാനുള്ള കുമാരസ്വാമിയുടെ പദ്ധതിക്കാണ് തിരിച്ചടി.ഇത് ജെഡിഎസ് നേതൃത്വത്തെ ഞെട്ടിച്ചു. ജെഡിഎസ് കുടുംബത്തിന്റെ വിശ്വസ്തര്‍ പോലും കൈവിടുന്ന അവസ്ഥയാണ്. പാര്‍ട്ടി സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ നിന്നും എംഎല്‍എമാര്‍ അകലം പാലിച്ചു.

ജെഡിഎസ് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി രാജിവയ്ക്കാന്‍ തയാറെടുക്കുകയാണെന്നും അവര്‍ കോണ്‍ഗ്രസ്സിലോ ബിജെപിയിലോ ചേരാനാണ് സാധ്യതയെന്നും ഒരു ജെഡിഎസ് നേതാവ് പ്രതികരിച്ചു. ജെഡിഎസ്സില്‍ നിന്നാല്‍ തങ്ങളുടെ ഭാവി ഇരുളടയുമെന്നായിരുന്നു ഒരു എംഎല്‍എയുടെ പ്രതികരണം. ഒരു കുടംബത്തിന്റെ പാര്‍ട്ടിയായി മാറിയ ജെഡിഎസ്സിന് രാഷ്ട്രീയ ഭാവിയില്ലെന്നും ജെഡിഎസ് കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എംഎല്‍എ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button