![KANAM](/wp-content/uploads/2019/11/KANAM.jpg)
തിരുവനന്തപുരം : പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജം തന്നെ. തങ്ങളുടെ നിലപാടില്‍ഡ നിന്നും വ്യതിചലിയ്ക്കാതെ സിപിഐ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു സി.പി.ഐ വസ്തുതാന്വേഷണ സംഘത്തിന്റെ പ്രതികരണം. പൊലീസും തണ്ടര്‍ബോള്‍ട്ടും വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നും സി.പി.ഐ നേതാക്കള്‍ ആരോപിച്ചു.
സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് സംഘം മഞ്ചിക്കണ്ടി വനമേഖലയില്‍ എത്തിയത്. ഊരുകളിലെ ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തേക്ക് തിരിച്ചത്. വനത്തിലെ മുളകളിലും മരത്തിലും വെടിയുണ്ടകള്‍ തുളച്ച് കയറിയ അടയാളങ്ങളുണ്ട്. കഴിഞ്ഞ ദിവസം വരെ ഈ തെളിവുകള്‍ ഇല്ലായിരുന്നെന്നും വ്യാജ തെളിവുകള്‍ ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സി.പി.ഐ നേതാക്കള്‍ ആരോപിച്ചു.
Post Your Comments