ആരോഗ്യവര്‍ദ്ധനവിനും സൗന്ദര്യവര്‍ദ്ധനവിനും ഓറഞ്ച് ഒരു പോലെ ഫലപ്രദമാണ്. നിത്യജീവിതത്തിന് വേണ്ട അടിസ്ഥാന പോഷക ഘടകങ്ങളായ വൈറ്റമിന്‍ എ, ബി, സി, നികോട്ടിനിക് ആസിഡ്, തുടങ്ങിയവയെല്ലാം ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. വിശപ്പിനെ ത്വരിതപ്പെടുത്തുക, ആരോഗ്യം പരിപുഷ്ടമാക്കുക, ദന്തസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ കഴിവുകളും ഓറഞ്ചിനുണ്ട്
ഓറഞ്ചിലെ പ്രധാന ഘടകവും വൈറ്റമിന്‍ സി തന്നെയാണ്. മധുരനാരങ്ങയില്‍ അടങ്ങിയ പോഷകാംശം പാലിന് തുല്യമാണ്. ഓറഞ്ച് നീര് പാലിനേക്കാള്‍ വേഗത്തില്‍ ദഹിക്കുകയും ചെയ്യുന്നു. രോഗികള്‍ക്ക് ഓറഞ്ച് നല്‍കുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചില്‍ നിന്നും മനുഷ്യശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ വൈറ്റമിന്‍ സി ലഭിക്കുന്നു.
വൈറ്റമിന്‍ സി അധികമായി ഉള്ളത് കൊണ്ട് ദന്തസംബന്ധമായ പ്രശ്നങ്ങളെ വളരെ നന്നായി ചെറുക്കാന്‍ ഓറഞ്ചിന് കഴിയുന്നു. മോണയില്‍ നിന്നുള്ള രക്തസ്രാവം കുറയ്ക്കാനും അതുവഴി മോണവീക്കം തുടങ്ങിയ ദന്തരോഗങ്ങളെ ഇല്ലാതാക്കാനും ഓറഞ്ചിന് കഴിവുണ്ട്. മധുരനാരങ്ങാനീര്, ചെറുനാരങ്ങാനീര് പോലെ തന്നെ ജലദോഷത്തെ അകറ്റുന്നതാണ്. രോഗികള്‍ക്ക് രോഗശേഷം ശാരീരിക ബലം വീണ്ടെടുക്കുന്നതിന് ഓറഞ്ച് നീര് ഒരു പ്രകൃതിദത്ത ടോണിക്കായി ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ല.
Post Your Comments