Latest NewsIndiaNews

കാമുകനൊപ്പം ചേര്‍ന്ന് സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവതിക്കെതിരെ കേസ്

മുംബൈ: സഹോദരിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി കാമുകന് അയച്ചു കൊടുത്ത കേസില്‍ യുവതി അറസ്റ്റില്‍. സഹോദരി കുളിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയാണ് യുവതി കാമുകന് അയച്ചു കൊടുത്തത്. ചിത്രങ്ങള്‍ ലഭിച്ച കാമുകന്‍ അത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അഗ്രിപദ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. യുവതിയുടെ കാമുകനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ALSO READ: ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ സഹോദരന്റെ മെസഞ്ചറില്‍: അബുദാബിയില്‍ പ്രവാസിയ്ക്ക് കനത്ത പിഴ ശിക്ഷ

യുവതിയുടെ കാമുകന്‍ വിവാഹിതനാണ്. നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നതിനിടയില്‍ യുവതിയുടെ കാമുകനും സഹോദരിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. യുവതിയുടെ സഹോദരിയുടെ കൈവശമുണ്ടായിരുന്ന വടി അറിയാതെ ഇയാളുടെ ശരീരത്തില്‍ തട്ടിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെ ചോദ്യം ചെയ്ത് യുവാവും യുവാവിന്റെ ഭാര്യയും രംഗത്തെത്തി. കശപിശ മൂര്‍ച്ഛിച്ചതോടെ യുവതിയുടെ സഹോദരി ഇയാളെ പൊതുജനമധ്യത്തില്‍ വെച്ച് തല്ലി. ഇതേതുടര്‍ന്നുണ്ടായ വൈരാഗ്യമാണ് യുവാവ് നഗ്‌ന ഫോട്ടോകള്‍ പ്രചരിപ്പിക്കാന്‍ കാരണമായത്.

ALSO READ: സുഹൃത്തിന്റെ നഗ്ന ചിത്രങ്ങള്‍ യുവാവിന് വാട്‌സാപ്പില്‍ അയച്ചുനല്‍കിയ 23കാരി പിടിയില്‍

വിവാഹം കഴിക്കണമെങ്കില്‍ സഹോദരിയുടെ നഗ്‌ന ചിത്രങ്ങള്‍ വേണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇത് പ്രകാരമാണ് സഹോദരി കുളിക്കുന്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യുവതി തന്റെ കാമുകന് അയച്ചത്. ചിത്രങ്ങള്‍ ലഭിച്ച കാമുകന്‍ ഈ യുവതിയുടെ ഭര്‍തൃപിതാവിനടക്കം ചിത്രങ്ങള്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button