Latest NewsKeralaNews

സംസ്ഥാനത്തിലെ നിയമസംവിധാനം തകർന്നു : സർക്കാരിനെ വിമർശിച്ച് വി എം സുധീരൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിലും,വാളയാർ കേസിലും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ. സംസ്ഥാനത്തിലെ നിയമസംവിധാനം തകർന്നു. മാവോയിസ്റ്റുകളുടെ അതേ ശൈലി തന്നെയാണ് കേരള സർക്കാരിന്റേതെന്നും, സംസ്ഥാന പോലീസിൽ വിശ്വാസമില്ലാത്തതിനാൽ വാളയാർ കേസിൽ പുനരന്വേഷണം നടത്തണമെന്നും സുധീരൻ പറഞ്ഞു.

Also read : സിപിഐ നേതാക്കളെ വനത്തിലേക്ക് കൊണ്ടു പോകണമെന്ന സെൻകുമാറിന്റെ പരിഹാസത്തിന് മറുപടിയുമായി കാനം രാജേന്ദ്രൻ

അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ മരണത്തിലും വാളയാർ കേസിലും ഭരണപക്ഷ പാർട്ടികളിൽ നിന്ന് സർക്കാർ പ്രതിഷേധം നേരിടുന്നതിനിടെയാണ് കോൺഗ്രസിലെ മുതിർന്ന നേതാവും വിമർശനങ്ങളുമായി രംഗത്തെത്തിയത്. വ്യാജ ഏറ്റുമുട്ടലിൽ തന്നെയാണ് മാവോയിസ്റ്റുകൾ മരിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. ഇന്നലെ നിയമസഭയിൽ ഈ ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button