തിരുവനന്തപുരം ; കേരള പോലീസിനായി തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമിൻ്റെയും ഔദ്യോഗിക പോലീസ് ഗാനത്തിൻ്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമല വിജയനും ചേർന്ന് .നടത്തും. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റയാണ് ഉക്കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . വൈകിട്ട് 5.30 ന് വഴുതക്കാട് കലാഭവൻ തിയേറ്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പ്രതിനിധീകരിച്ച് വിദേശത്ത് നടക്കുന്ന ചടങ്ങുകളിൽ പോലും ഭാര്യയെ പിണറായി ഒപ്പം കൂട്ടാറുണ്ട് . അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുമുണ്ട് .ഇതിനെതിരെ നിരവധി പരിഹാസങ്ങൾ ഉണ്ടാവാറുമുണ്ട്. അതെ സമയം സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ആഭ്യന്തര ചുമതലയുള്ള മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പങ്കെടുക്കുന്നത് എന്തിനെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
ഇത്തരത്തിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ പോലും ഭാര്യയെ പങ്കെടുപ്പിക്കുന്നത് തെറ്റാണെന്നും , അത് വകുപ്പ് തല വിഷയങ്ങൾ പോലും പരസ്യമാകാൻ ഇടയാക്കുമെന്നും വിമർശനം ഉയരുന്നുണ്ട് .
Post Your Comments