Latest NewsNewsIndia

യുദ്ധം ജയിക്കാൻ കഴിയാത്തവർ രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി

കെവാഡിയ: നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ അഭിമാനവും സ്വത്വവുമാണെന്നും നമുക്കെതിരെ യുദ്ധം ജയിക്കാൻ കഴിയാത്തവർ രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷിപ്ത താൽപര്യങ്ങൾക്കായി സർക്കാരുകൾ രൂപീകരിച്ച പരിവൃത്തി അവസാനിക്കുകയും ജമ്മു കശ്മീരിൽ രാഷ്ട്രീയ സ്ഥിരത ഉണ്ടാകുകയും ചെയ്യും. 370–ാം വകുപ്പ് ജമ്മു കശ്മീരിന് വിഘടനവാദവും ഭീകരവാദവും മാത്രമേ നൽകിയിട്ടുള്ളൂ. പ്രത്യേക പദവിയുണ്ടായിരുന്ന രാജ്യത്തെ ഏക സംസ്ഥാനമായിരുന്നു കശ്മീർ. ഭീകകവാദം കാരണം കഴിഞ്ഞ മൂന്നു ദശകങ്ങളിൽ 40,000 ത്തിലധികം പൗരന്മാർ കൊല്ലപ്പെട്ടു. നിരവധി അമ്മമാർക്ക് മക്കളെ നഷ്ടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read also: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ജമ്മു കശ്മീർ പ്രശ്‌നം പട്ടേലിന്റെ കൈകളിലായിരുന്നെങ്കിൽ പ്രമേയം കൊണ്ടുവരാൻ ഇത്രയും സമയമെടുക്കില്ലായിരുന്നു. ഏകീകരണമാണ് അതിനുള്ള ഏക വഴി എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. പാർലമെന്റിന്റെ തീരുമാനം അദ്ദേഹത്തിനു സമർപ്പിക്കുകയും അദ്ദേഹത്തിന്റെ കാൽക്കൽ വയ്ക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button