Latest NewsIndia

രാജ്യത്ത്‌ തൊഴിലവസരങ്ങള്‍ വർദ്ധിച്ചതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ രാജ്യത്ത്‌ തൊഴിലവസരങ്ങള്‍ വര്‍ധിച്ചെന്നു റിപ്പോര്‍ട്ട്‌. മേയ്‌- ഓഗസ്‌റ്റ്‌ കാലയളവില്‍ രാജ്യത്തിന്റെ തൊഴില്‍ ശക്‌തി 4,049 ലക്ഷമാണ്‌. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 25 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭിച്ചു.വിപണികളുടെ തിരിച്ചുവരവാണു കണക്കുകളില്‍ വ്യക്‌തമാകുന്നത്‌.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രാജ്യത്തിന്റെ തൊഴില്‍ ശക്‌തി 4024 ലക്ഷമായിരുന്നെന്നു സെന്റര്‍ ഫോര്‍ മോണിറ്ററിങ്‌ ഇന്ത്യ എക്കോണമിയുടെ(സി.എം.ഐ.ഇ) കണക്കുകള്‍ വ്യക്‌തമാക്കി.

ധനകാര്യ ടെക്‌നിക്കൽ ഓഫീസർ ഡെപ്യൂട്ടേഷൻ

കഴിഞ്ഞ രണ്ടു സാമ്ബത്തികവര്‍ഷങ്ങളിലും ഇതേസമയം തൊഴില്‍ നഷ്‌ടം പ്രടമായിരുന്നു. 2016നെ അപേക്ഷിച്ച്‌ 2017ല്‍ തൊഴില്‍ ശക്‌തി ആറു ലക്ഷവും 2017നെ അപേക്ഷിച്ച്‌ 2018ല്‍ 55 ലക്ഷവും കുറഞ്ഞിരുന്നെന്നു സി.എം.ഐ.ഇ. സി.ഇ.ഒ: മഹേഷ്‌ വ്യാസ്‌ പറഞ്ഞു. കാര്‍ഷിക മേഖലയാണ്‌ ഉല്‍പ്പാദനം, ഐടി, സാമ്പത്തികം മേഖലകളിലെ തൊഴില്‍ നഷ്‌ടങ്ങളെ ചെറുതാക്കിയത്‌.84 ലക്ഷം തൊഴിലവസരങ്ങളാണു രണ്ടാംപാദത്തില്‍ കാര്‍ഷിക മേഖലയില്‍ അധികമായുണ്ടായത്‌. കാലവര്‍ഷം വൈകിയിട്ടും കാര്‍ഷിക മേഖലയില്‍ ഉണര്‍വുണ്ടായത്‌ ഗുണകരമായി

shortlink

Related Articles

Post Your Comments


Back to top button