അടുക്കളയില്‍ എന്താ ഇത്ര പണി? ഇത്തിരി ചോറും കറിയും വെക്കുന്നതൊക്കെ ഇത്രവലിയ കാര്യമാണോ. പലപ്പോഴും കേട്ട് പഴകിയ ഒരു ചോദ്യമാണിത്. എന്നാല്‍ പാചകം മാത്രമല്ലല്ലോ അടുക്കളിയിലെ പണി. പാത്രങ്ങള്‍ കഴുകിവെക്കുന്നത് തന്നെയാണ് പലരുടെയും സമയം അപഹരിക്കുന്ന ജോലി. പാചകത്തിനിടെ പാത്രങ്ങള്‍ കരി പിടിച്ചാല്‍ പിന്നെ അത് കഴുകി വെളുപ്പിക്കാന്‍ കുറച്ച് സമയം പിടിക്കും. പലപ്പോഴും പൂര്‍ണമായി വൃത്തിയാവുകയുമില്ല. ചിലരാകട്ടെ പിന്നീട് ആ പാത്രം കഴുകി വെളുപ്പിക്കാനുള്ള മടിയോര്‍ത്ത് ഉപയോഗിക്കാതെ ഏതെങ്കിലും മൂലയ്ക്കിടും.
പാത്രങ്ങള്‍ സ്‌ക്രബറുകള്‍ ഉപയോഗിച്ച് ഉരച്ച് കഴുകുന്നവരും ഉണ്ട്. എന്നാല്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഇങ്ങനെ കഴുകുന്നത് അവയുടെ കോട്ടിങ് ഇളകാനിടയാക്കും. ഇതാ പാത്രങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലാതെ കരി എളുപ്പത്തില്‍ നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗമാണിവിടെ പറയുന്നത്.
ALSO READ: അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമായി സൂക്ഷിക്കാം
ആദ്യം കരി പിടിച്ച പാനില്‍ നിറയെ തണുത്ത വെളളം നിറച്ച് തിളപ്പിക്കുക. അതിന് ശേഷം തീ അണച്ച് അതിലേക്ക് ഒരു കപ്പ് വിനാഗിരി, ഒരു കപ്പ് ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഉരച്ചു കഴുകാം. പാത്രങ്ങള്‍ വെട്ടിതിളങ്ങും. വേവിക്കുന്ന ഭക്ഷണത്തില്‍ വെള്ളം കുറവാണെങ്കില്‍ തീ കുറച്ചിടുക എന്നതാണ് പാത്രം കരിപ്പിടിക്കാതിരിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം.
Post Your Comments