Life Style

ചുട്ട വെളുത്തുള്ളി കഴിച്ചാൽ ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ

ഒട്ടു മിക്ക രോഗങ്ങൾക്കും ശമനം നൽകുന്ന ഒന്നാണ് വെളുത്തുള്ളി.ആരോഗ്യ പ്രശ്‌നമോ സൗന്ദര്യ പ്രശ്‌നമോ എന്തുമാകട്ടെ വെളുത്തുള്ളി അതിനെല്ലാം പരിഹാരമാകാറുണ്ട് .എന്നാൽ പുതിയ ഒരു ഗുണം കൂടി വെളുത്തുള്ളി സ്വന്തമാക്കിയിരുന്നു.പലർക്കും വയർ ചാടുന്നതിന് പലകാരണങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ശരീരഭാരം കൂടുന്നതാണ്. സ്ത്രീകളിൽ പ്രസവശേഷം ആണ് കൂടുതലായും വയർ ചാടുന്നത്.
ഇതിനെല്ലാം പുറമെ വ്യായാമക്കുറവും വയറിലുണ്ടാകുന്ന ചില സർജറികളുമെല്ലാം വയർ ചാടുവാനുള്ള കാരണങ്ങളിൽ പെടുന്നവ ആണ്. ഇതിനൊരു പ്രശ്നപരിഹാരമായി പല നാട്ടുവൈദ്യങ്ങളും പലരും പരീക്ഷിക്കാറുണ്ട്. സാധാരണയായി നമ്മുടെ അടുക്കളയിൽ തന്നെ ലഭിക്കുന്ന ചിലത് ആണ് ഈ നാട്ടുവൈദ്യത്തിൽ പ്രധാനം. ഇവയൊന്നും തന്നെ അധികം ചെലവില്ലാത്തതും യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്തവയും ആണ്. ഇതിൽ പെട്ട ഒന്നാണ് വെളുത്തുളളി. വയർ കുറയ്ക്കാൻ മാത്രമല്ല തടിയും കുറയ്ക്കാൻ സഹായിക്കുന്ന ഒന്ന് ആണ് വെളുത്തുള്ളി.

വെളുത്തുള്ളി ചുട്ടു കഴിക്കുമ്പോള്‍ ഗുണങ്ങള്‍ ഒന്ന് കൂടി വര്‍ദ്ധിക്കുന്നു. ചുട്ട വെളുത്തുള്ളി കഴിക്കാനും പ്രയാസമില്ല വെളുത്തുള്ളി ചുട്ടെടുക്കുമ്പോള്‍ അതിന്റെ പൊള്ളല്‍ മാറികിട്ടും.

ചുട്ട വെളുത്തുള്ളി ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍

1. ക്യാന്‍സറിനു കാരണമായ ഫ്രീറാഡിക്കാലുകളെ നശിപ്പിക്കാന്‍ ഈ വെളുത്തുള്ളിക്കു കഴിയും.
2. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ ചുട്ട വെളുത്തുള്ളിക്കു കഴിയും.
3. ഈ വെളുത്തുള്ളി ശരീരത്തിലെ അണുബാധ തടയുന്നു.
4. പ്രതിരോശേഷി വര്‍ധിപ്പിക്കുന്നു.
5. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാന്‍ ഈ വെളുത്തുള്ളിക്കു കഴിയും.
6. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബി പി നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യും.
7. അമിതവണ്ണം കുറയ്ക്കാന്‍ ഇതു സഹായിക്കും.
8. എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും കോശങ്ങളുടെ നാശം തടയുകയും ചെയ്യും.

വെളുത്തുള്ളി വയർ കുറയ്ക്കാൻ എങ്ങിനെ ഒക്കെ സഹായിക്കുന്നു
1. വെളുത്തുള്ളിയിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന ഘടകമായ അലിസിൽ ഉല്പാദിപ്പിയ്ക്കപ്പെടുവാൻ വേണ്ടി 2 അല്ലി വെളുത്തുള്ളി ചതച്ച് 10 മിനിറ്റു വയ്ക്കണം. എന്നിട്ട് ഇത് വെറുംവയറ്റിലോ അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപോ ഈ രൂപത്തിൽ ഭക്ഷണത്തിൽ ചേർത്തു കഴിയ്ക്കണം.

2. വെളുത്തുള്ളി അടിച്ച് ജ്യൂസെടുത്ത് ഒരു ടീസ്പൂൺ ജ്യൂസ് കുടിയ്ക്കുക. ഇതിനുശേഷം ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുടിയ്ക്കണം. വെളുത്തുള്ളി നീരിൽ വേണമെങ്കിൽ തേനും ചേർക്കാം.

3. വെളുത്തുള്ളി 3 അല്ലി ചതയ്ക്കുക. ഇത് 1 ചെറുനാരങ്ങയുടെ ജ്യൂസ് ഒരു കപ്പു വെള്ളത്തിൽ കലക്കിയതിൽ ചേർത്തു കുടിയ്ക്കാം. അല്ലെങ്കിൽ ചതച്ച വെളുത്തുള്ളി കഴിച്ച ശേഷം ചെറുനാരങ്ങാവെള്ളം കുടിച്ചാലും മതി ആകും.

4. 1 ടീസ്പൂൺ വെളുത്തുള്ളി നീര്, തേൻ, ആപ്പിള് സിഡെർ വിനെഗർ എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കുകയും ഇതിൽ വേണമെങ്കിൽ അല്പം മുളകുപൊടി ചേർത്തു കുടിയ്ക്കുന്നതും വയർ കുറയ്ക്കാൻ സഹായിക്കും.

5. തിളപ്പിയ്ക്കാത്ത പാലിൽ 2 അല്ലി വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. 10 മിനിറ്റു കഴിഞ്ഞ ശേഷം വെറുംവയറ്റിൽ കുടിയ്ക്കാം. ഇതല്ലെങ്കിൽ 3 അല്ലി വെളുത്തുള്ളി ഒരു ഗ്ലാസ് പാലിൽ കലക്കി തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്ന വരെ ചെറുചൂടിൽ തിളപ്പിയ്ക്കുക. ഇത് ഇളം ചൂടോടെ കുടിയ്ക്കാം. ഇതില് തേനും കുരുമുളകും ചേർത്താലും ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button