വോഡഫോണ്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് നിന്നും പിന്‍മാറാനൊരുങ്ങുന്നതായി സൂചന. ടെലികോം ടോക്ക്, ബിസിനസ് ഇന്‍സൈഡര്‍ പോലുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ടെലികോം രംഗത്തെ സങ്കീര്‍ണമായ സാഹചര്യവും വിപണിയിലെ കനത്ത നഷ്ടത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക സാഹചര്യവുമാണ് വോഡഫോണിനെ ഇന്ത്യയില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഇന്ത്യയില്‍ വലിയ നഷ്ടമാണ് നേരിടുന്നത്. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള കമ്പനിയാണെങ്കിലും പ്രതിമാസം ലക്ഷക്കണക്കിന് വരിക്കാരെയാണ് വോഡഫോണിന് നഷ്ടമാകുന്നത്.
അടുത്തിടെയുണ്ടായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) നിര്‍വചനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് കമ്പനിയെ ബാധിച്ചിട്ടുണ്ട്. വിധി വന്നതോടെ വോഡഫോണ്‍ ഐഡിയ ഇപ്പോള്‍ 23,309 കോടി രൂപയാണ് കുടിശ്ശിക നൽകേണ്ടത്. സുപ്രീംകോടതി തീരുമാനം വന്നതോടെ വോഡഫോണ്‍ ഐഡിയയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
Post Your Comments