ബാംഗ്ലൂർ: ക്രൂരനായ ടിപ്പു സുല്‍ത്താന്റെ ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആലോചിക്കുന്നതായി കർണാടക സർക്കാർ. ടിപ്പു സുൽത്താനെ പ്രകീർത്തിക്കുന്ന അധ്യായങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കംചെയ്യാൻ സർക്കാർ ആലോചിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി.
ഇത്തരം കാര്യങ്ങൾ നടക്കാൻ ഞങ്ങൾ അനുവദിക്കില്ല. ടിപ്പു സുല്‍ത്താന്‍, ടിപ്പു ജയന്തി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ എടുത്തുകളയുമെന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തെ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ അപ്പച്ചു രഞ്ജന്‍ രംഗത്തുവന്നിരുന്നു. എംഎല്‍എയുടെ ആവശ്യം പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരോട് വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ALSO READ: വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നത് പോണ്‍സൈറ്റ്
കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Post Your Comments