കോഴിക്കോട്: വാറ്റ് നിലവിലുണ്ടായിരുന്ന കാലത്തെ നികുതിയുടെ പേരില്‍ ധനകാര്യവകുപ്പ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പ്രതിഷേധ സമരം നടത്തും.സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കളക്ടറേറ്റുകള്‍ക്കു മുന്നിലും ധര്‍ണ നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു.ഇന്നലെ വാറ്റ് നികുതിയുടെ പേരില്‍ 27 ലക്ഷം രൂപ അടയ്ക്കണമെന്നു വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്നു വ്യാപാരി ജീവനൊടുക്കിയതായി ബന്ധുക്കളും വ്യാപാരികളും ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് വാറ്റ് നികുതിയിനത്തില്‍ 27 ലക്ഷം രൂപ അടയ്ക്കണമെന്നും മൂന്നു വര്‍ഷത്തെ വിറ്റുവരവു കണക്ക് കാണിക്കണമെന്നും ആവശ്യപ്പെട്ട് നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ചപ്പോള്‍ മുതല്‍ ഇദ്ദേഹം മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.2011 മുതല്‍ 16 വരെയുള്ള വാറ്റിന്റെ പേരില്‍ കണക്കുകള്‍ ആവശ്യപ്പെട്ടു വ്യാപാരികള്‍ക്കു വാണിജ്യനികുതി വകുപ്പില്‍നിന്നു നോട്ടീസുകള്‍ വന്നുകൊണ്ടിരിക്കെയാണ് തണ്ണിത്തോട്ടിലെ വ്യാപാരിയുടെ മരണം. പലര്‍ക്കും ലക്ഷകണക്കിനു രൂപയുടെ കുടിശിക അടയ്ക്കാനാണ് നോട്ടീസ്. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായും പരാതിയുണ്ട്.
ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ മുന്‍ നികുതി നിയമങ്ങളെല്ലാം ഇല്ലാതായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും വാറ്റ് നികുതിയുടെ പേരിലുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചിരിക്കുമ്പോഴാണ് കേരളത്തില്‍ മാത്രം ഇത്തരത്തിലുള്ള നോട്ടീസ് നല്കുന്നതെന്നു വ്യാപാരി വ്യവസായി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.രാവിലെ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപരിപാടികള്‍ തുടങ്ങുമെന്നു സംസ്ഥാന സെക്രട്ടറി കെ സേതുമാധവന് പറഞ്ഞു. 2011 മുതല്‍ 16 വരെയുള്ള കാലയളവിലെ വാറ്റിന്റെ പേരിലുള്ള തുക അടയ്ക്കാന്‍ വ്യാപാരികള്‍ക്കു നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്.
പലതവണ സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. കടയടപ്പ് സമരംകൊണ്ടു ഫലമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദീന് അറിയിച്ചു.മുന്‍കാലങ്ങളില്‍ കെ.വാറ്റ് സെക്ഷന്‍ 25 (ഒന്ന്) പ്രകാരം നോട്ടീസുകള്‍ അയച്ചിരുന്നെങ്കിലും അവയില്‍ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, വ്യക്തമായ ഒരു കാരണവും രേഖപ്പെടുത്താതെയാണ് ഇപ്പോള്‍ നോട്ടീസ്.
Post Your Comments