KeralaLatest NewsNews

കടൽ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താൻ നിർദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമേഖല ചൊവ്വാഴ്ചയോടെ കന്യാകുമാരി മേഖലയ്ക്കുമുകളിൽ കൂടുതൽ ശക്തിപ്രാപിക്കും. വ്യാഴാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയ്ക്കുമുകളിൽ അതിതീവ്ര ന്യൂനമർദമാകാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്തിനിടയിൽ വരുംമണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകും. മത്സ്യത്തൊഴിലാളികൾ ഒരുകാരണവശാലും കേരളതീരത്തും കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ് തീരത്തും മീൻപിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്. പോയവർ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗമെത്തണമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button