Latest NewsKeralaNews

എറണാകുളം-രാമേശ്വരം സ്പെഷ്യല്‍ ട്രെയിന്‍

കൊച്ചി• 2019 നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ തിങ്കളാഴ്ചകളില്‍ എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്കും ചൊവ്വാഴ്ചകളില്‍ രാമേശ്വരത്ത് നിന്ന് തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.

നവംബര്‍ 4, 11, 18, 25 തീയതികളിലും ഡിസംബര്‍ 02, 09, 16, 23, 30 തീയതികളിലും വൈകുന്നേരം 7 മണിക്ക് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നം. 06033) പിറ്റേന്ന് രാവിലെ 7.30 ന് രാമേശ്വരത്തെത്തും.

മടക്ക ട്രെയിന്‍ (നം. 06034) നവംബര്‍ 05, 12, 19, 26 തീയതികളിലും ഡിസംബര്‍ 03, 10, 17, 24, 31 തീയതികളിലും രാത്രി 08.55 ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 10.45 ന് എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരും.

ആലുവ, തൃശൂര്‍, പാലക്കാട്‌, പാലക്കാട് ടൌണ്‍, കൊല്ലങ്കോട്, പൊള്ളാച്ചി, ഉദുമലൈപേട്ട, പളനി, ഒട്ടന്‍ചത്തിരം, ഡിണ്ടിഗല്‍, മധുര, മനമധുര, പരമകുടി, രാമനാഥപുരം, ഉചിപ്പുളി, മണ്ഡപം എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.

ഈ ട്രെയിനുകളിലേക്കുള്ള മുന്‍‌കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button