ലണ്ടന്‍: സ്തനവലുപ്പത്തിന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയ 36 കാരിക്ക് ദാരുണാന്ത്യം.ആശുപത്രി അധികൃതരുടെ ചികിത്സ പിഴവാണ് മകളുടെ മരണത്തിന് കാരണമെന്ന് അമ്മ ആരോപിച്ചു.സ്തനവലുപ്പത്തിനും വയറു കുറയ്ക്കുന്നതിനും വേണ്ടിയാണ് മൂന്നുകുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമായ ലൂയിസ് ഹാര്‍വി ചികിത്സ തേടിയെത്തിയത്. ലണ്ടനിലെ റിവര്‍സൈഡ് ആശുപത്രിയില്‍ ആയിരുന്നു സംഭവം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇരു ചികിത്സയ്ക്കുമായി രണ്ട് പ്ലാസ്റ്റിക് സര്‍ജറി ഒരേ സമയം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ പോയ ലൂയിസ് ഹാര്‍വിക്ക് 18 ദിവസം പിന്നിട്ടപ്പോള്‍ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയാണ് മരണകാരണമെന്ന് ലൂയിസ് ഹാര്‍വിയുടെ അമ്മ ആരോപിച്ചു. രക്തം കട്ടപിടിക്കാതിരിക്കാന്‍ രണ്ടാം ഡോസായി മരുന്ന് നല്‍കാതിരുന്നതാണ് മരണം കാരണമെന്ന് അമ്മ പറയുന്നു. ഒരേ സമയം രണ്ട് ശസ്ത്രക്രിയകളും ഒരുമിച്ച് ചെയ്യുന്നത് ചെലവു കുറയ്ക്കാന്‍ സഹായകമാകുമെന്ന ക്ലിനിക്കിലെ ഒരു വിദഗ്ധന്‍ നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മകള്‍ ഇതിന് തയ്യാറായതെന്നും അമ്മ പറയുന്നു.
രക്തം കട്ടപിടിക്കുന്ന രോഗം ഫാമിലി ഹിസ്റ്ററിയായിട്ടുളള കുടുംബമാണ് തന്റേതെന്ന് ലൂയിസ് ഹാര്‍വിയുടെ അമ്മയായ ലിന്‍ഡ ഹാര്‍വി പറയുന്നു. ജൂണ്‍ 17നാണ് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന രണ്ട് ശസ്ത്രക്രിയയും നടന്നത്. തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് പതിനെട്ട് ദിവസം പിന്നിടുന്ന ജൂലൈ നാലിന് ഇവര്‍ക്ക് മരണം സംഭവിക്കുകയായിരുന്നു.
Post Your Comments