കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഫാര്‍സിപാരയില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പശുക്കളെയും മറ്റും മോഷ്ടിച്ച് കടത്തുന്ന സംഘം സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ബക്കറ്റിലാണ് ഇവർ ബോംബ് സൂക്ഷിച്ചിരുന്നത്. പശുക്കടത്തുകാരെ രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റും നാട്ടുകാര്‍ തല്ലിക്കൊല്ലുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനെ തുടർന്ന് ഇവർ തോക്കും മറ്റു മരകായുധങ്ങളുമായാണ് പശുക്കടത്ത് നടത്തിയിരുന്നത്.
എതിർക്കുന്ന നാട്ടുകാരെ വെടിവെച്ചു കൊല്ലുന്ന സംഭവങ്ങളും അരങ്ങേറിയിരുന്നു. കൂടാതെ പലയിടത്തും കാലുക്കടത്ത് സംഘം പോലിസിനെയും, പട്ടാളത്തെയും ആക്രമിക്കുന്ന സംഭവവും അരങ്ങേറി. ഗോസംരക്ഷര്‍ക്കെതിരെ പൊതുജനവികാരം ഉയര്‍ത്തി കാലിക്കടത്തിന് ചില രാഷ്ട്രീയകക്ഷികള്‍ ഒത്താശ ചെയ്യുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു സംഭവം. തിങ്കളാഴ്ച വൈകീട്ട് 6.20ഓടെയായിരുന്നു സംഭവമെന്ന് അതിര്‍ത്തി രക്ഷാസേന അറിയിച്ചു.
Post Your Comments