അസിഡിറ്റി കാരണം ബുദ്ധിമുട്ടനുഭവിക്കാത്തരുടെ എണ്ണം വളരെ കുറവാണ്. മാറിയ ജീവിതരീതി, തെറ്റായ ഭക്ഷണശൈലി, മനഃസംഘര്‍ഷങ്ങൾ എന്നിവയാണ് അസിഡിറ്റിക്കും തുടര്‍ന്നു അള്‍സറിനും കാരണമാകുന്നത്. മറ്റ് എന്തെങ്കിലും രോഗമാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയാണ് അസിഡിറ്റി ഉണ്ടാകുന്നത്. യോജിക്കാത്ത ഭക്ഷണം പഴകിയതും ദുശിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവയാണ് അസിഡിറ്റി ഉണ്ടാക്കുന്ന മറ്റു കാരണക്കാർ. കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുക, മദ്യപാനവും പുകവലി,ആഹാരം കഴിച്ച ശേഷമുള്ള പകലുറക്കവും അസിഡിറ്റിക്ക് കാരണമാകുന്നുണ്ട്. അതിനാൽ ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അസിഡിറ്റിയെ നിങ്ങൾക്ക് തുരത്താവുന്നതാണ്.
കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക
പഴം, തണ്ണിമത്തന്‍,വെള്ളരിക്ക തുടങ്ങിയ ധാരാളം കഴിക്കുക
ദിവസവും പാല്‍ കുടിക്കുക
രാത്രി ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുക
അച്ചാറുകള്‍ പരമാവധി ഒഴിവാക്കുക
Post Your Comments