ന്യൂഡല്‍ഹി: കരുതല്‍ ധനശേഖരത്തിലെ സ്വര്‍ണം വിറ്റതായുള്ള വാര്‍ത്തകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിഷേധിച്ചു. ആര്.ബി.ഐ. രണ്ട് ഘട്ടമായി 315 കോടി ഡോളറിന്റെ (22,680 കോടി രൂപ) സ്വര്‍ണം വിറ്റെന്നു കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈ മുതല്‍ ജൂണ്‍ വരെയാണ് ആര്.ബി.ഐയുടെ സാമ്പത്തികവര്‍ഷം. സ്വര്‍ണം വാങ്ങുന്നതായോ വിറ്റഴിക്കുന്നതായോ പുറത്തെത്തിയ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ആര്.ബി.ഐ. ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്.ബി.ഐ. ഇതുവരെ വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണമാണ്. 5.1 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം ഇക്കാലയളവില്‍ വാങ്ങുകയും ചെയ്തു. സാമ്പത്തിക മാന്ദ്യമുണ്ടെന്നു പ്രചരിപ്പിക്കാനായി ഇത്തരം വ്യാജവാർത്തകൾ ചില ബിജെപി വിരുദ്ധ മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നെന്നു ബിജെപി വൃത്തങ്ങളും വ്യക്തമാക്കി.
Post Your Comments