കൊച്ചി : നടന്‍ കുഞ്ചാക്കോ ബോബനെ കുത്താന്‍ ശ്രമിച്ച കേസിലെ പ്രതി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. കുഞ്ചാക്കോയെ കുത്താന്‍ ശ്രമിച്ചതിന് ജയിലിലായി പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇയാള്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതി സ്റ്റാന്‍ലി ജോസഫ് (76) ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ചായിരുന്നു കൊലപാതകം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ചേമ്പിന്‍കാട് കോളനി നിവാസിയായ ദിലീപ് (65) ആണ് കൊല്ലപ്പെട്ടത്. തോപ്പുംപടി സ്വദേശിയാണ് പ്രതി.
Read Also :കുഞ്ചാക്കോ ബോബനു നേരേയുണ്ടായ വധഭീഷണി, പ്രതി മാനസിക രോഗിയെന്ന് പൊലീസ്
പള്ളികളില്‍ നിന്ന് സാമ്പത്തിക സഹായം തേടി അതുകൊണ്ട് ജീവിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ സംഭാവന കിട്ടിയ പണം വീതം വയ്ക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സ്റ്റാന്‍ലി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. എപ്പോഴും കത്തി കൈവശം വയ്ക്കുന്ന സ്വഭാവക്കാരനായിരുന്നു ഇദ്ദേഹമെന്നും പല കുത്തുകേസുകളിലും പ്രതിയാണെന്നും പൊലീസ് പറയുന്നു.
സ്ഥിരമായി എവിടെയും താമസിക്കുന്ന സ്വഭാവമില്ലാത്തതിനാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാലും പ്രതിയെ കണ്ടെത്താന്‍ പ്രയാസപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കടവന്ത്ര സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ് പറഞ്ഞു. നല്ല ആരോഗ്യമുള്ള ഇയാള്‍ പെട്ടെന്നു പ്രകോപിതനാകുന്ന സ്വഭാവക്കാരനാണ്. ആരെങ്കിലും തിരിഞ്ഞു നോക്കുകയോ, എടാ എന്ന് വിളിക്കുകയോ ചെയ്താല്‍ പോലും പ്രകോപിതനായി ആക്രമണത്തിനു മുതിരും. കത്തി എപ്പോഴും കൈവശമുള്ളതിനാല്‍ അതുവച്ചാണ് ആക്രമണം.
Post Your Comments