ദുബായ്: നവംബര്‍ ഒന്ന് മുതല്‍ 11 വരെ പത്ത് ദിവസം നീളുന്ന ആഘോഷ പരിപാടുകളുമായി ദുബായ്. പൊതുഗതാഗത ദിനത്തിന്റെ ഭാഗമായാണ്ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ദുബായ് ആര്‍ടിഎയുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.. ആര്‍ടിഎയുടെ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘മികച്ച ഗതാഗതം മെച്ചപ്പെട്ട നാളേയ്ക്ക്’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് പരിപാടികള്‍ നടത്തുന്നത്.
Read Also : കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ
പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പരിപാടികള്‍ നടത്തുന്നത്. ഏറ്റവും കൂടുതല്‍ പൊതുഗതാഗതം ഉപയോഗിച്ചവരില്‍ ഭാഗ്യശാലികളായവര്‍ക്ക് സ്വര്‍ണക്കട്ടി അടക്കമുള്ള സമ്മാനങ്ങളും നല്‍കുന്നുണ്ട്. ദുബായ് വാട്ടര്‍ കനാല്‍ പ്രോമിനേടില് മത്സരങ്ങളും നടത്തും.
Post Your Comments