Life StyleHome & Garden

നിങ്ങള്‍ തയ്യാറാണോ എങ്കില്‍ അടുക്കള ഇക്കോ ഫ്രണ്ട്‌ലി ആക്കാം

മണ്‍ചട്ടിയും മരത്തവികളും പഴയ സ്റ്റീല്‍ പാത്രങ്ങളും ഒന്നും ഇന്ന് നമ്മുടെ അടുക്കളയിലില്ല. അതൊക്കെ പഴങ്കഥ. മുത്തശ്ശിമാര്‍ മണ്‍ചട്ടിയില്‍ വെച്ച മീന്‍കറിയുടെയും മോരിന്റെയുമൊക്കെ കഥപറയുമ്പോള്‍ പുതുതലമുറ ഇപ്പോള്‍ അന്തംവിടും. ഇന്ന് പലവിധത്തിലുള്ള നിറങ്ങളിലുള്ള പാത്രങ്ങളാണ് അടുക്കളയില്‍. ചില്ലു ഭരണികള്‍ക്ക് പകരം എല്ലാം പ്ലാസ്റ്റിക് കയ്യേറി. മാറിയ ഭക്ഷണരീതികള്‍ക്കൊപ്പം അനാരോഗ്യവും വിരുന്നെത്തിയിട്ടുണ്ട്. എന്നാല്‍ നാം അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ അടുക്കള ഇക്കോ ഫ്രണ്ട്‌ലിയാക്കാം.

പ്ലാസ്റ്റിക്കിന്റെ ദൂഷ്യ ഫലങ്ങള്‍ മനസിലായ സ്ഥിതിക്ക് അത് ഒഴിവാക്കുന്നത് തന്നെയാണ് നമ്മളുടെ ആരോഗ്യത്തിന് നല്ലത്. അതിനാല്‍ തന്നെ എന്തും പ്ലാസ്റ്റിക് ബോട്ടിലുകളില്‍ സൂക്ഷിച്ചു വയ്ക്കുന്ന ശീലം മാറ്റിയെടുക്കാം. അതിന് പകരം സ്റ്റീലിന്റെ ടിന്നുകളോ ചില്ലു ഭരണികളോ ഉപയോഗിക്കാം. ഇവ രണ്ടും ആരോഗ്യത്തിന് ഹാനികരമല്ല. സ്റ്റീല്‍ ടിന്‍ ആണെങ്കില്‍ ഏറെക്കാലം ഉപയോഗിക്കാന്‍ കഴിയും എന്ന ഗുണവുമുണ്ട്.

ALSO READ: മട്ടുപ്പാവിലാണോ കൃഷിചെയ്യുന്നത്? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

അലുമിനിയം പാത്രങ്ങളാണ് മറ്റൊരു വില്ലന്‍. അലുമിനിയത്തിലെ ചില ഘടകങ്ങള്‍ അല്‍ഷിമേര്‍സിന് കാരണമാകും. അത് പോലെ തന്നെയാണ് ടെഫ്ലോണ്‍ പത്രങ്ങളും. പാചകം എളുപ്പത്തിലാക്കാം എന്ന് കരുതേണ്ട, നല്ല ചൂട് പിടിക്കുമ്പോള്‍ ഇവയുടെ നോണ്‍ സ്റ്റിക് കോട്ടിങില്‍ നിന്നും ഹാനികരമായ വിഷവാതകമാണ് പുറത്തു വരുന്നത്. അതിനാല്‍ തന്നെ സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ പത്രങ്ങള്‍ ആയിരിക്കും കൂടുതല്‍ നല്ലത്.

കറിവെക്കാന്‍ മണ്‍ ചട്ടികള്‍ ഉപയാഗിക്കാം. വീട്ടിലെ എല്ലാ പത്രങ്ങളും മാറ്റിയില്ലെങ്കിലും ചിലതെങ്കിലും ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കൂ. മണ്‍ചട്ടിയില്‍ വയ്ക്കുന്ന ആഹാരത്തിനു രുചിയും ഗുണവും കൂടുതല്‍ ആണ്. എന്നാല്‍ ഇന്നത്തെ ഫാസ്റ്റ് ലൈഫില്‍ ഇതിനൊന്നും മെനക്കെടാന്‍ ആര്‍ക്കും നേരമില്ല, മാത്രമല്ല ഗ്യാസില്‍ മണ്‍ചട്ടി ഉപയോഗിക്കുന്നത് അത്ര ലാഭകരമല്ലെന്നതിനാലാണ് പലരും അതില്‍ നിന്നും പിന്നോട്ട് പോകുന്നത്. എങ്കിലും വല്ലപ്പോഴും മണ്‍ചട്ടിയില്‍ ഭക്ഷണം തയ്യാറാക്കുന്നത് നല്ലതാണ്.

ALSO READ: ഈച്ചയും കൊതുകും ഇനി വീടിന്റെ പരിസരത്ത് വരില്ല; ഇതാ ചില പൊടിക്കൈകള്‍

പ്ലാസ്റ്റിക് കുപ്പികളിലും മറ്റും വെള്ളം സൂക്ഷിച്ച് വെക്കുന്നതിന് പകരം സ്റ്റീല്‍ കുപ്പികള്‍ ഉപയോഗിക്കാം. അത് പോലെ തന്നെ തണുത്ത വെള്ളം വേണമെങ്കില്‍ മണ്‍കൂജകള്‍ ഉപയോഗിക്കാം.അടുക്കളയോട് ചേര്‍ന്ന് സമയം പോലെ ഒരു അടുക്കള തോട്ടം ഉണ്ടാക്കാം. ഇടയ്ക്ക് ഇത്തിരി ശ്രദ്ധിച്ചാല്‍ വിഷരഹിതമായ പച്ചക്കറികള്‍ വീട്ടില്‍ തന്നെ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button