തണ്ണിമത്തന്‍ കഴിച്ചാല്‍ ഒരുപാട് ആരോഗ്യപരമായ നേട്ടങ്ങളുണ്ട്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ തണ്ണിമത്തന്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് നിങ്ങളെ സഹായിക്കും. തണ്ണിമത്തന്റെ തോണ്ടോടു ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നത് വൃക്കകളുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുമെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഹൈ ബിപിയുള്ളവര്‍ തണ്ണിമത്തന്‍ കഴിച്ചാല്‍ ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
Read also: കഴുത്തു വേദനയുടെ കാരണങ്ങള്‍
തണ്ണിമത്തന്റെ ഈ തൊണ്ടോടു ചേര്‍ന്നുള്ള ഭാഗത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിട്ടുണ്ട്. മാത്രമല്ല, ഫൈബര്‍ ധാരാളം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും. ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തണ്ണിമത്തന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘L-citrulline’, ‘L-arginine’ എന്നീ ഘടകങ്ങളാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായകമാകുന്നത്.
Post Your Comments